Saturday 31 December 2022 12:13 PM IST : By സ്വന്തം ലേഖകൻ

കോവയ്ക്ക അച്ചാർ, ഇവൻ രുചിയിൽ കേമൻ!

kov

കോവയ്ക്ക അച്ചാർ,ഇവൻ രുചിയിൽ കേമൻ!

1.ഇളം കോവയ്ക്ക – കാൽ കിലോ

2.ഉപ്പ് – പാകത്തിന്

3.എണ്ണ – വറുക്കാൻ ആവശ്യത്തിന്

4.മുളകുപൊടി – രണ്ട് വലിയ സ്പൂൺ

ഉലുവപ്പൊടി – ഒരു ചെറിയ സ്പൂൺ

കായം പൊടി – ഒരു ചെറിയ സ്പൂൺ

5.വിനാഗിരി – കാൽ കപ്പ്

തിളപ്പിച്ചാറിയ വെള്ളം – കാൽ കപ്പ്

പഞ്ചസാര – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • കോവയ്ക്ക കഴുകി വൃത്തിയാക്കി, തുടച്ചുണക്കി, കനം കുറച്ചു വട്ടത്തിലരിയുക.

  • ഇതിൽ പാകത്തിനുപ്പും പുരട്ടി, ചൂടായ എണ്ണയിൽ വറുത്തു കോരി, എണ്ണ വാലാൻ വയ്ക്കുക.

  • അതേ എണ്ണയിൽ തന്നെ നാലാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ മൂപ്പിച്ച ശേഷം വിനാഗിരി വെള്ളവും പഞ്ചസാരയും ചേർത്തിളക്കുക.

  • ഇതിലേക്കു കോവയ്ക്ക വറുത്തതും ചേർത്തിളക്കി ഉപ്പു പാകത്തിനാക്കി തിളപ്പിക്കണം.

  • അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.