Saturday 16 July 2022 02:30 PM IST : By സ്വന്തം ലേഖകൻ

അങ്കമാലിക്കാരുടെ മുട്ടക്കപ്പ കഴിച്ചിട്ടുണ്ടോ, ഇതാ രുചിയൂറും റെസിപ്പി!

kappa mutta

മുട്ടക്കപ്പ

1.വെളുത്തുള്ളി – മൂന്ന് അല്ലി

ചുവന്നുള്ളി – മൂന്ന്

ഇഞ്ചി – ഒരു ചെറിയ കഷണം

വറ്റൽമുളക് – പാകത്തിന്

2.കപ്പ്– അരക്കിലോ

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

3.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

4.കടുക് – അര ചെറിയ സ്പൂൺ

5.സവാള – രണ്ട്

പച്ചമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

6.മുട്ട – രണ്ട്

7.കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

8.വെളിച്ചെണ്ണ – അൽപം

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ ചതച്ചെടുക്കുക.

∙കപ്പ ചതുരക്കഷണങ്ങളാക്കി നാരുകളഞ്ഞ് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ച് ഊറ്റിവയ്ക്കുക.

∙ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കചുക് പൊട്ടിച്ചശേഷം ചതച്ചെടുത്ത മിശ്രിതവും അഞ്ചാമത്തെ ചേരുവയും ചേർത്തു വഴറ്റുക.

∙സവാളയുടെ നിറം മാറുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന കപ്പ ചേർത്തിളക്കുക.

∙ഇതിലേക്ക് മുട്ടയും ഉപ്പും കുരുമുളകും ചേർത്തിളക്കി മുട്ട വെന്തു കഴിയുമ്പോൾ വെളിച്ചെണ്ണ ചേർത്തിളക്കി ചൂടോടെ വിളമ്പുക.