Thursday 11 August 2022 04:08 PM IST : By Vanitha Pachakam

പാൽകാവ, എരുവും മധുരവും ചേർന്നൊരു അടിപൊളി ഐറ്റം!

paal

പാൽകാവ

1. കറുവാപ്പട്ട – രണ്ടു കഷണം

ഏലയ്ക്ക – 15

ഗ്രാമ്പൂ – 10

2. പാൽ – അര ലീറ്റർ

3. ചുക്കുപൊടി – ഒരു െചറിയ സ്പൂൺ

വെള്ളക്കുരുമുളകുപൊടി – രണ്ടു വലിയ സ്പൂൺ

കാപ്പിപ്പൊടി – 10 ഗ്രാം

4. പഞ്ചസാര – മധുരത്തിനു പാകത്തിന്

കണ്ടൻസ്‍ഡ് മിൽക്ക് – 100 മില്ലി

പാകം െചയ്യുന്ന വിധം

∙ അര ഗ്ലാസ് വെള്ളത്തിൽ ഒന്നാമത്തെ േചരുവ ചേർത്തു തി ളപ്പിക്കുക.

∙ നന്നായി തിളയ്ക്കുമ്പോൾ പാൽ ചേർത്തു തിളപ്പിക്കണം.

∙ ഇതിലേക്കു മൂന്നാമത്തെ േചരുവ ചേർത്തിളക്കി നന്നായി തിളച്ചു തുടങ്ങുമ്പോൾ മധുരത്തിനു പാകത്തിനു പഞ്ചസാരയും കണ്ടൻസ്ഡ് മിൽക്കും േചർത്തു വിളമ്പാം.

∙ കാവ എത്രത്തോളം തിളയ്ക്കുന്നുവോ അത്രയും നന്ന്.