Saturday 17 September 2022 03:47 PM IST : By സ്വന്തം ലേഖകൻ

ചോറിനു കൂട്ടാൻ മത്തപ്പൂവ് തോരൻ, രുചിയൂറും റെസിപ്പി!

flowerrr

മത്തപ്പൂവ് തോരൻ

1.മത്തപ്പൂവ് – 20

2.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

വെളുത്തുള്ളി – ഒരല്ലി

ജീരകം – ഒരു ചെറിയ സ്പൂൺ

3.കടുക് – ഒരു വലിയ സ്പൂൺ

4.ചുവന്നുള്ളി അരിഞ്ഞത് – കാൽ കപ്പ്

കറിവേപ്പില – രണ്ടു തണ്ട്

വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ

6.ഉപ്പ്– പാകത്തിന്

പാകം ചെയ്യുന്ന വിധം

∙മത്തപ്പൂവ് വൃത്തിയാക്കി പൊടിയായി അരിയുക.

∙രണ്ടാമത്തെ ചേരുവ ഒന്നു ചതച്ചു വയ്ക്കുക.

∙ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് അഞ്ചാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ വഴറ്റുക.

∙ഇതിലേക്കു ചതച്ചു വച്ച തേങ്ങയും മത്തപ്പൂവും ഉപ്പും ചേർത്തു നന്നായി ഇളക്കണം.

∙10 സെക്കൻഡ് മൂടി വച്ച ശേഷം വെള്ളം മുഴുവൻ വറ്റും വരെ ചെറുചൂടിൽ വച്ചിളക്കി പാകമാക്കുക.