Tuesday 02 May 2023 11:56 AM IST : By സ്വന്തം ലേഖകൻ

വട്ടയപ്പത്തിൽ ഒരു വെറൈറ്റി ആയാലോ, ഇതാ കുമ്പളങ്ങ വട്ടയപ്പം!

vattayap

ക‌ുമ്പളങ്ങ വട്ടയപ്പം

1.പച്ചരി – ഒന്നരക്കപ്പ്

2.കുമ്പളങ്ങ തൊലി കളഞ്ഞു കഷണങ്ങളാക്കിയത് – മുക്കാൽ കപ്പ്

തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

പഞ്ചസാര – കാൽ കപ്പ്

യീസ്‌റ്റ് – അര ചെറിയ സ്പൂൺ

3.ഉപ്പ് – പാകത്തിന്

4.കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വറുത്തത് – പാകത്തിന്

ഏലയ്ക്ക – രണ്ട്, പൊടിച്ചത്

പാകം ചെയ്യുന്ന വിധം

∙പച്ചരി മൂന്നു മണിക്കൂർ കുതിർത്തു കഴുകി വാരി വയ്ക്കുക.

∙മിക്സിയിൽ പച്ചരിയും രണ്ടാമത്തെ ചേരുവയും അൽപം വെള്ളം മാത്രം ചേർത്തു മയത്തിൽ അരയ്ക്കുക. ഇതു മൂന്നു–നാലു മണിക്കൂർ പൊങ്ങാൻ വയ്ക്കണം.

∙ഉപ്പു ചേർത്തു മധുരം പാകത്തിനാക്കി നാലാമത്തെ ചേരുവ ചേർത്തിളക്കുക.

∙മയം പുരട്ടിയ പാത്രത്തിലൊഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. ചൂടാറിയ ശേഷം കഷണങ്ങളാക്കി വിളമ്പാം.

കടപ്പാട്ഛ

കമല രവീന്ദ്രൻ