Thursday 12 January 2023 05:09 PM IST : By സ്വന്തം ലേഖകൻ

ബേക്കറി സ്‌റ്റൈൽ വെട്ടു കേക്ക്, തയാറാക്കാം ഈസിയായി!

vetytu

വെട്ടു കേക്ക്

1.മൈദ – 500 ഗ്രാം

2.സോഡാപ്പൊടി – കാൽ ചെറിയ സ്പൂൺ

3.മുട്ട അടിച്ചത് – മൂന്ന്

4.പഞ്ചസാര പൊടിച്ചത് – രണ്ടു കപ്പ്

നെയ്യ് – ഒരു വലിയ സ്പൂൺ

പാൽ – ഒരു വലിയ സ്പൂൺ

വനില എസൻസ് – അര സ്പൂൺ

ഏലക്കായ് പൊടിച്ചത് – അഞ്ച്

പാകം ചെയ്യുന്ന വിധം

∙മൈദയും സോഡാപ്പൊടിയും യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക.

∙മുട്ട നന്നായി അടിച്ച് നാലാമത്തെ ചേരുവ ചേർത്തിളക്കുക.

∙ഇതിലേക്കു ഇടഞ്ഞു വച്ചിരിക്കുന്ന മൈദ ചേർത്തു ചപ്പാത്തിക്കു കുഴയ്ക്കുന്നതു പോലെ നന്നായി കുഴച്ച് നന്നഞ്ഞ തുണികൊണ്ട് മൂടിവയ്ക്കുക.

∙രണ്ടു മണിക്കൂറിനുശേഷം അരയിഞ്ചു കനത്തിൽ പരത്തി ചതുരക്കഷണങ്ങളാക്കി മുറിക്കുക.

∙ഓരോ കഷണത്തിന്റെയും ഓരോ മൂല നടുക്കു നിന്നു താഴോട്ടു പിളർത്തി ഇതളുപോലെയാക്കണം.

∙എണ്ണ ചൂടാക്കി അതിൽ വറുത്തു കോരിയെടുക്കുക.

∙ഈ കേക്ക് രണ്ടു മാസത്തോളം കേടാകാതെ സൂക്ഷിക്കാം.