Saturday 03 December 2022 01:26 PM IST : By സ്വന്തം ലേഖകൻ

കുറഞ്ഞ ചെലവിൽ കേക്ക് നിർമ്മാണം, ക്രിസ്മസ് കാലത്തെ പുതുരുചികൾ: ശ്രദ്ധേയമായി ‘വനിത പാചകം’ കേക്ക് നിർമാണ ക്ലാസ്

vanitha-pachakom-cake-

കേക്കിന്റെ അതിമധുരം വിളമ്പുന്ന ഡിസംബറിൽ രുചിയുടെ പുതുപാഠങ്ങൾ പകർന്ന് വനിത ‘പാചകം.’ ക്രിസ്മസ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ രുചി വൈവിധ്യങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമായ കേക്കുകളിലെ പുതു പരീക്ഷണങ്ങളാണ് പങ്കുവച്ചത്.

vanitha-pachakom-1

കോട്ടയം ഈരയിൽക്കടവിലെ എംഎം പബ്ലിക്കേഷൻസിന്റെ ഓഫീസിൽ നടന്ന കേക്ക് നിർമാണ പരിശീലന സെഷനിൽ നൂറുകണക്കിന് പാചക പ്രേമികളും ഭക്ഷണ പ്രേമികളും പങ്കെടുത്തു. പ്രമുഖ ബേക്കേഴ്സായ ‘ദ് ഡെലി’യിലെ ബീഡ ഗാർസിയ, റോഷ്നി സെബാസ്റ്റ്യൻ എന്നിവരാണ് പരിശീലന പരിപാടി നയിച്ചത്.

vanitha-pachakom-2

ഫെസ്റ്റീവ് സെമോളിന കേക്ക്, ബട്ടർ ക്രീം ഐസിങ്, സ്റ്റിക്കി ടോഫി പുഡിങ്, കേക്ക് ജാർ എന്നിവ നിർമിക്കുന്ന രീതികൾ ക്ലാസിൽ വിശദമായി അവതരിപ്പിച്ചു. പാചക പ്രേമികളുടെ സംശയങ്ങൾക്ക് മറുപടി പറയാനും പ്രത്യേക അവസരമുണ്ടായിരുന്നു. കേക്കുകളിലെ പുതുപരീക്ഷണങ്ങളും ബേക്കിങ് രംഗത്തെ പുതിയ മാറ്റങ്ങളും ഇരുവരും ഭക്ഷണ പ്രേമികൾക്ക് പരിചയപ്പെടുത്തി. ഏറ്റവും കുറഞ്ഞ നിലവിൽ കേക്ക് നിർമിക്കുന്ന ടിപ്സുകളും കേക്ക് നിർമാണം സ്വയം തൊഴിലാക്കാനുള്ള മാർഗ നിർദ്ദേശങ്ങളും സെഷനിൽ പങ്കുവച്ചു.

2