Friday 10 March 2023 11:06 AM IST : By സ്വന്തം ലേഖകൻ

വേനലിൽ ഉള്ളു കുളിർപ്പിക്കും കാരറ്റ് ഡ്രിങ്ക്, തയാറാക്കാം ഈസിയായി!

carrot shake123

കാരറ്റ് ഡ്രിങ്ക്

1.കാരറ്റ് – 2

2.ഈന്തപ്പഴം – അഞ്ച്

പഞ്ചസാര – അരക്കപ്പ്

‌ വനില എസ്സൻസ് – കാൽ ചെറിയ സ്പൂൺ

3.പാൽ, തണുത്തത് – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙കാരറ്റ് തൊലി കളഞ്ഞ് കഴുകി വട്ടത്തിൽ അരിഞ്ഞു വയ്ക്കണം.

∙ഒരു സോസ്പാനിൽ വെള്ളം ചൂടാക്കി കാരറ്റ് ചേർത്ത് വേവിച്ച് ഊറ്റി വയ്ക്കുക.

∙തണുക്കുമ്പോൾ കാരറ്റ് രണ്ടാമത്തെ ചേരുവയും പാകത്തിന് വെള്ളവും (കാരറ്റ് വേവിച്ച വെള്ളം ആണെങ്കിൽ നല്ലത്) ചേർത്തു നന്നായി അടിക്കുക.

∙ഇതിലേക്ക് പാലു കൂടി ചേർത്ത് വീണ്ടും അടിച്ച് ഗ്ലാസുകളിലാക്കി വിളമ്പാം.

Tags:
  • Easy Recipes
  • Pachakam