Friday 02 June 2023 03:21 PM IST : By സ്വന്തം ലേഖകൻ

ഈസി ബീഫ് കറി; റോസ്റ്റ് ചെയ്ത ഉരുളക്കിഴങ്ങ്, ബ്രോക്ക്‌ലി എന്നിവയ്ക്കൊപ്പം വിളമ്പാം...

Easy-Beef-Curry തയാറാക്കിയത്: മെർലി എം. എൽദോ ഫോട്ടോ: സരുൺ മാത്യു, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: ലിസ ജോജി ആലുവ

1. ബീഫ് – ഒരു കിലോ, ഒറ്റക്കഷണമായി എടുക്കണം

2. വറ്റൽമുളകു ചതച്ചത് – മൂന്നു ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കുരുമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

പെരുംജീരകം – ഒരു വലിയ സ്പൂൺ

കറുവാപ്പട്ട – രണ്ടു കഷണം

ഏലയ്ക്ക, ഗ്രാമ്പൂ – മൂന്നു വീതം

ജാതിപത്രി – ഒന്ന്

തക്കോലം – ഒന്ന്

3. വിനാഗിരി – കാൽ കപ്പ്

4. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

5. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

ചുവന്നുള്ളി അരിഞ്ഞത് – ഒരു കപ്പ്

കറിവേപ്പില – പാകത്തിന്

പച്ചമുളക് – മൂന്ന്

6. ഉപ്പ് – പാകത്തിന്

പഞ്ചസാര – ഒരു നുള്ള്

പാകം െചയ്യുന്ന വിധം

∙ ബീഫ് ഒറ്റക്കഷണമായി തന്നെ കഴുകി വൃത്തിയാക്കി വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ 10 മിനിറ്റ് വിനാഗിരിയിൽ കുതിർത്ത ശേഷം അരച്ചു വയ്ക്കണം.

∙ ഈ അരപ്പിന്റെ പകുതി ബീഫിൽ പുരട്ടി വയ്ക്കുക.

∙ അൽപം എണ്ണ ചൂടാക്കി ബീഫ് കഷണം മുഴുവനോടെ ചേർത്ത് ബ്രൗൺ ആക്കിയെടുക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം മാറ്റി വച്ചിരിക്കുന്ന അരപ്പും ഉപ്പും പഞ്ചസാരയും ചേർത്തു വഴറ്റണം.

∙ ഇതിലേക്കു ബീഫ് കഷണവും ചേർത്തിളക്കിയ ശേഷം കുക്കറിലാക്കി വേവിക്കണം.

∙ പ്രഷർ പോയ ശേഷം കുക്കർ തുറന്ന് ബീഫ് കഷണം എടുത്തു മാറ്റണം. ഗ്രേവി െചറുതീയിൽ വച്ചു തിളപ്പിച്ചു വാങ്ങുക.

∙ വേവിച്ച ബീഫ് കഷണം സ്ലൈസ് ചെയ്ത് ഗ്രേവിയിൽ തിരികെ വയ്ക്കുക.

∙ റോസ്റ്റ് ചെയ്ത ഉരുളക്കിഴങ്ങ്, കാരറ്റ്, ബ്രോക്ക്‌ലി എന്നിവയ്ക്കൊപ്പം വിളമ്പാം.

Tags:
  • Pachakam