Friday 03 February 2023 02:32 PM IST : By അമ്മു മാത്യു

ക്രീമിനോ കസ്റ്റേർഡിനോ ഒപ്പം വിളമ്പാന്‍ ഫ്രെഷ് ഓറഞ്ച് ജെല്ലി

_BCD4672 ഫോട്ടോ: സരുണ്‍ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : മെർലി എം. എൽദോ

1. ഓറഞ്ച് ജ്യൂസ് – രണ്ടു കപ്പ്

പഞ്ചസാര – കാൽ കപ്പ്

2. ജെലറ്റിൻ – മൂന്നു ചെറിയ സ്പൂൺ

വെള്ളം – മൂന്നു വലിയ സ്പൂൺ

3. ഓറഞ്ച് തൊലിയും കുരുവും പാടയും കളഞ്ഞത് – ഒരു കപ്പ്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചൂടുവെള്ളത്തിനു മുകളിൽ വച്ചിളക്കി പഞ്ചസാര അലിയിക്കുക.

∙ ജെലറ്റിൻ വെള്ളത്തിൽ കുതിർത്ത ശേഷം ചൂടുവെള്ളത്തിനു മുകളിൽ പിടിച്ച് അലിയിച്ചു ചൂടു ജ്യൂസിൽ ഒഴിക്കുക. നന്നായി ഇളക്കി ചൂടാക്കുക.

∙ അടുപ്പിൽ നിന്നു വാങ്ങി നന്നായി അടിച്ചു യോജിപ്പിക്കുക.

∙ ഫ്രിജിൽ വച്ചു പകുതി സെറ്റാകുമ്പോൾ ഓറഞ്ച് അ ല്ലിചേർത്തു യോജിപ്പിക്കണം.

∙ മോൾഡുകളിലാക്കി ഫ്രിജിൽ വച്ചു സെറ്റ് ചെയ്തു വിളമ്പാം.

∙ ആവശ്യമെങ്കിൽ ക്രീമിനോ  കസ്റ്റേർഡിനോ ഒപ്പം വിളമ്പാം.

Tags:
  • Pachakam