Saturday 11 February 2023 03:12 PM IST : By സ്വന്തം ലേഖകൻ

ഡയറ്റിലാണോ? പച്ചക്കറിയും ഓട്സും ചേർത്തു തയാറാക്കുന്ന പാൻകേക്കിന്റെ ഹെൽത്തി വേർഷൻ ഇതാ...

healthy-pancake4455

ഏറെ ആരാധകരുള്ള വിഭവമാണ് പാൻകേക്ക്. പൊതുവേ മൈദ ചേർത്തു തയാറാക്കുന്നതിനാൽ പാൻകേക്ക് ആരാധകരായ പ്രമേഹ രോഗികളും ആരോഗ്യകരമായ ഡയറ്റ് പാലിക്കുന്നവരും പാൻകേക്കിനോടു പിണക്കത്തിലാകും. എന്നാൽ പച്ചക്കറിയും ഓട്സും ചേർത്തു ഹെൽത്തി പാൻകേക്ക് തയാറാക്കിയാലോ? പ്രാതലായും ലഘുഭക്ഷണമായും കഴിക്കാവുന്ന വിഭവമാണിത്.

വെജിറ്റബിൾ പാൻകേക്ക്

ഓട്സ് പൊടിച്ചത് – ഒരു കപ്പ്, കടലമാവ്/ റവ – നാലു വലിയ സ്പൂൺ, അരിപ്പൊടി – ഒരു വലിയ സ്പൂൺ, കാരറ്റ്, സാലഡ് വെള്ളരിക്ക – ഓരോന്നു വീതം ഗ്രേറ്റ് ചെയ്തത്, പച്ചമുളക് – രണ്ട്, നുറുക്കിയത്, ഇ‍ഞ്ചി, വെളുത്തുള്ളി പേസ്റ്റ് –  ഒരു ചെറിയ സ്പൂൺ, ഉപ്പ് – പാകത്തിന്, മല്ലിയില – പാകത്തിന്, എണ്ണ – അഞ്ചു വലിയ സ്പൂൺ, തൈര് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഓട്സ് പൊടിച്ചതും കടലമാവും അരിപ്പൊടിയും ഉപ്പും ചേർത്തു പാകത്തിനു വെള്ളം ഒഴിച്ചു കുറുകിയ ബാറ്റർ തയാറാക്കുക. 

∙ ബാക്കിയുള്ള ചേരുവകൾ ചേർത്തു യോജിപ്പിക്കുക. 

∙ ചൂടാക്കിയ പാനിൽ അൽപം എണ്ണ പുരട്ടിശേഷം ഒരു ചെറിയ തവി മാവ് ഒഴിച്ചു ചെറുതായി പരത്തുക. 

∙ ഒരു വശം വെന്തു കഴിയുമ്പോൾ മറിച്ചിട്ടു വേവിക്കുക. ഇത്തരത്തിൽ പാൻകേക്കുകൾ തയാറാക്കി മല്ലി ചട്നിയോ പുതിന ചട്നിയോ ചേർത്തു കഴിക്കാം.

കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ് 

Tags:
  • Pachakam