Tuesday 23 May 2023 12:20 PM IST : By അമ്മു മാത്യു

ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം ലെമൺ മെറാങ് പൈ; രസികന്‍ റെസിപ്പി

lemonndhhh677 ഫോട്ടോ : സരുണ്‍ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : ആല്‍ബിന്‍ വി. തോമസ്, കിച്ചണ്‍ എക്സിക്യുട്ടീവ്, ക്രൗൺ പ്ലാസ, കൊച്ചി.

1. ബിസ്ക്കറ്റ് – 200 ഗ്രാം

2. വെണ്ണ – 100 ഗ്രാം

3. കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ

നാരങ്ങാനീര് – ആറ് നാരങ്ങയുടേത്

നാരങ്ങാത്തൊലി ചുരണ്ടിയത് – ഒരു നാരങ്ങയുടേത്

മുട്ടമഞ്ഞ – മൂന്നു മുട്ടയുടേത്, െമല്ലേ അടിച്ചത്

4. മുട്ടവെള്ള – മൂന്നു മുട്ടയുടേത്

പഞ്ചസാര പൊടിച്ചത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ ബിസ്ക്കറ്റ് പൊടിച്ച്, അതിലേക്കു വെണ്ണ ചേർത്തു നന്നായി യോജിപ്പിക്കുക. ഇത് എട്ടിഞ്ചു വലുപ്പമുള്ള പൈ ഡിഷിന്റെ അടിയിലും വശങ്ങളിലുമായി അമർത്തി വയ്ക്കണം. സെറ്റാകാനായി ഫ്രിജിൽ വയ്ക്കുക.

∙ അവ്ൻ 1600Cല്‍ ചൂടാക്കിയിടുക.

∙ ഒരു ബൗളിൽ മൂന്നാമത്തെ ചേരുവ യോജിപ്പിക്കുക. ഇതു ഫ്രിജിൽ നിന്നെടുത്ത ബിസ്ക്കറ്റ് മിശ്രിതത്തിനു മുകളിൽ നിരത്തണം.

∙ മുട്ടവെള്ള നന്നായി അടിച്ചു ബലം വരുമ്പോൾ പ ഞ്ചസാര പൊടിച്ചത് അൽപാൽപം വീതം ചേർത്ത് അടിക്കുക.

∙ ഈ മെറാങ് സ്പൂൺ കൊണ്ടു കോരി കണ്ടൻസ്ഡ് മിൽക്ക് മിശ്രിതത്തിനു മുകളിലേക്കു മെല്ലേനിരത്തണം.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 15–20 മിനിറ്റ് ബേക്ക് ചെയ്യുക. മെറാങ് ഗോൾഡൻ ബ്രൗൺ നിറമാകണം.

∙ ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.

Tags:
  • Pachakam