Monday 27 March 2023 03:34 PM IST : By സ്വന്തം ലേഖകൻ

പനീർ ഇത്ര രുചിയിൽ കഴിച്ചിട്ടുണ്ടാവില്ല, ഇതാ സ്വാദൂറും പനീർ റോസ്‌റ്റ്!

paneer

പനീർ റോസ്‌റ്റ്

1.സവാള – രണ്ച്

പച്ചമുളക് – നാല്

വെളുത്തുള്ളി – നാല് അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

2.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

3.മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾ‌പ്പൊടി – ഒരു നുള്ള്

4.പനീര്‍ – 200 ഗ്രാം, ചെറിയ കഷണങ്ങളാക്കിയത്

ഉപ്പ്, വെള്ളം – പാകത്തിന്

5.തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

‌ ഗരംമസാല – കാൽ ചെറിയ സ്പൂൺ

6.കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ കനം കുറച്ചരിഞ്ഞു ചൂടായ എണ്ണയിൽ‌ ചേർത്തു നന്നായി വഴറ്റുക.

∙ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്തു വഴറ്റി യോജിപ്പിക്കണം.

∙മസാല മൂത്ത മണം വരുമ്പോൾ പനീറും കുറച്ച് വെള്ളവും ഉപ്പും ചേർത്തു വേവിക്കുക.

∙പനീർ വെന്തുവരുമ്പോള്‍ തക്കാളിയും ഗരംമസാലയും ചേർത്ത് അല്പ സമയം കൂടി വേവിക്കുക.
∙വെന്തു ചാറു കുറുകുമ്പോൾ കറിവേപ്പില ചേർത്തു ചൂടോടെ വിളമ്പാം.



Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam