Thursday 02 February 2023 10:39 AM IST : By സ്വന്തം ലേഖകൻ

വ്യത്യസ്ത രുചിയിൽ തയാറാക്കാം പെഷ്‌വാരി ചിക്കന്‍ കബാബ്!

chicke kebab58

പെഷ്‌വാരി ചിക്കന്‍ കബാബ്

1.ചിക്കൻ മിൻസ് – അരക്കിലോ

സവാള– ഒന്ന്, പൊടിയായി അരിഞ്ഞത്

തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

സ്പ്രിങ് അണിയൻ– രണ്ടു തണ്ട്, പൊടിയായി അരിഞ്ഞത്

മല്ലിയില – അരക്കപ്പ്, പൊടിയായി അരിഞ്ഞത്

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ജീരകംപൊടി – രണ്ടു ചെറിയ സ്പൂൺ

മല്ലി, ചതച്ചത് – ഒന്നര ചെറിയ സ്പൂൺ

ഗരംമസാല – ഒരു ചെറിയ സ്പൂൺ

വറ്റൽ മുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ

2.മുട്ട – ഒന്ന്

3.എണ്ണ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ചു അര മണിക്കൂർ മാറ്റി വയ്ക്കുക.

∙മറ്റൊരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് നന്നായി അടിച്ച് പതപ്പിക്കുക.

∙കൈയിൽ അൽപം എണ്ണ പുരട്ടി തയാറാക്കി വച്ചിരിക്കുന്ന ചിക്കൻ മിശ്രിതത്തിൽ നിന്നും ഓരോ ഉരുള വീതം എടുത്ത് പരത്തി മാറ്റി വയ്ക്കുക.

∙ഓരോ കബാബും മുട്ടയിൽ മുക്കി ചൂടായ എണ്ണയിൽ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക.

∙ചൂടോടെ ചട്നിക്കൊപ്പം വിളമ്പാം.

Tags:
  • Dinner Recipes
  • Easy Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes