Wednesday 25 January 2023 02:42 PM IST : By സ്വന്തം ലേഖകൻ

നാടൻ ഉള്ളി സാമ്പാർ, ഇതുണ്ടെങ്കിൽ ഊണു കിടുക്കും!

ulli sambar354

ഉള്ളി സാമ്പാർ

1.തുവരപരിപ്പ് – ഒരു കപ്പ്

വെള്ളം – പാകത്തിന്

വറ്റൽമുളക് – ഒന്ന്

2.വെളിച്ചെണ്ണ– ഒരു വലിയ സ്പൂൺ

3.ഇഞ്ചി, പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂൺ

4.പച്ചമുളക് – നാല്

ചുവന്നുള്ളി – ഒരു കപ്പ്

ശർക്കര – ഒരു ചെറിയ സ്പൂൺ

5.തക്കാളി – ഒന്ന്

6.മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂൺ‌

സാമ്പാർ പൊടി – രണ്ടര ചെറിയ സ്പൂൺ

7.പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ, ഒന്നര കപ്പ് വെള്ളത്തിൽ കുതിർത്തത്

ഉപ്പ് – പാകത്തിന്

8.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

കടുക് – ഒരു ചെറിയ സ്പൂൺ

ഉലുവ – അര ചെറിയ സ്പൂൺ

ജീരകം– ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – മൂന്ന്

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് പ്രഷര്‍ കുക്കറിൽ വേവിച്ചു മാറ്റി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി ചേർത്തു വഴറ്റുക.

∙പച്ചമണം മാറുമ്പോള്‍ നാലാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ തക്കാളി ചേർത്തു വഴറ്റുക. ഒരുപാട് വഴന്നു പോകരുത്.

∙ഇതിലേക്ക് ആറാമത്തെ ചേരുവകൾ ചേർ‌ത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ പുളിവെള്ളവും പാകത്തിന് ഉപ്പും ചേർത്തു തിളപ്പിക്കുക.

∙വേവിച്ചു വച്ചിരിക്കുന്ന പരിപ്പും ചേർത്ത് ഒന്നു കൂടി തിളപ്പിക്കുക. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം.

∙എട്ടാമത്തെ ചേരുവ താളിച്ച് സാമ്പാറിൽ ഒഴിച്ചു വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam