Saturday 25 February 2023 02:44 PM IST : By സ്വന്തം ലേഖകൻ

കുട്ടിപ്പട്ടാളത്തെ കൊതിപ്പിക്കാന്‍ വനില സ്പഞ്ച് കേക്ക്; കിടിലന്‍ റെസിപ്പി ഇതാ

_BCD4155 തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: സരുണ്‍ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനു കടപ്പാട്: മെറിന്‍ മാര്‍ഗരറ്റ് മാക്സിന്‍, ആലുവ

1. മൈദ – രണ്ടു കപ്പ്

ബേക്കിങ് പൗഡര്‍ – രണ്ടു ചെറിയ സ്പൂണ്‍

2. പഞ്ചസാര – ഒരു കപ്പ്

  എണ്ണ – മുക്കാല്‍ കപ്പ്

3. മുട്ട – നാല്

4. വനില എക്സ്ട്രാക്ട് – ഒരു ചെറിയ സ്പൂണ്‍

5. പാല്‍ – അരക്കപ്പ്

6. ബദാം, ഹേസല്‍ നട്സ്, വോള്‍നട്സ് എന്നിവ നുറുക്കിയത് – അരക്കപ്പ്    

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ എട്ടിഞ്ചു വലുപ്പമുള്ള പാനില്‍ മയം പുരട്ടി ബട്ടര്‍ പേപ്പറിട്ടു വയ്ക്കുക.

∙ ഒരു ബൗളില്‍  മൈദയും ബേക്കിങ് പൗഡറും യോജിപ്പിച്ചു വയ്ക്കുക. 

∙ മറ്റൊരു ബൗളില്‍ പഞ്ചസാരയും എണ്ണയും ഹൈ സ്പീഡില്‍ അടിക്കുക. മിശ്രിതം പതഞ്ഞു മയമായി വ രുമ്പോള്‍ മുട്ട ഓരോന്നു വീതം ചേര്‍ത്തടിക്കണം. ഓ രോ മുട്ടയും ചേര്‍ത്ത ശേഷം നന്നായി അടിച്ചു യോജി പ്പിക്കണം. ഇതിലേക്കു വനില എക്സ്ട്രാക്ടും ചേര്‍ത്ത് അടിച്ചു യോജിപ്പിക്കുക.

∙ ഇതിലേക്കു മൈദ മിശ്രിതത്തിന്റെ പകുതി മെല്ലേ ചേര്‍ത്തു യോജിപ്പിക്കണം. അധികം ഇളക്കരുത്.

∙ ഇതിലേക്കു പാല്‍ ചേര്‍ത്തു മെല്ലേ യോജിപ്പിച്ച ശേഷം ബാക്കി മൈദ മിശ്രിതം ചേര്‍ത്ത് ഒന്നിളക്കുക.

∙ നട്സും ചേര്‍ത്തു യോജിപ്പിച്ച ശേഷം തയാറാക്കിയ പാനില്‍ ഒഴിച്ച് മുകളില്‍ അല്‍പം നട്സ് കൂടി അലങ്കരിക്കാനായി വിതറണം.

∙ ഇതു ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് 40–45 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.    

Tags:
  • Pachakam