Tuesday 03 May 2022 11:41 AM IST : By Vanitha Pachakam

ഇനി ചപ്പാത്തിക്കും പൊറോട്ടക്കും ഒപ്പം ഇതു മതി, കത്തിരിക്ക വിന്താലു!

vindaloo

കത്തിരിക്ക വിന്താലു

1. കത്തിരിക്ക – അരക്കിലോ, ഞെടുപ്പോടെ അറ്റം പിളർന്നത്

2. ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

3. എണ്ണ – അരക്കപ്പ്

4. കശ്മീരിമുളകുപൊടി – നാലു ചെറിയ സ്പൂൺ

ഇഞ്ചി കനം കുറച്ച് അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി – 20 അല്ലി

കടുക് – അര ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

5. എണ്ണ – ഒരു കപ്പ്

6. കടുക് – രണ്ടു ചെറിയ സ്പൂൺ

7. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

8. സവാള പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

9. തക്കാളി പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

10. വൈറ്റ് വിനിഗർ – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

11. വെളുത്തുള്ളി – നാലു ചെറിയ സ്പൂൺ

ഇഞ്ചി കനം കുറച്ച് അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

12. വൈറ്റ് വിനിഗർ – നാലു ചെറിയ സ്പൂൺ

13. പഞ്ചസാര – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ കത്തിരക്കയിൽ ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി വയ്ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി കത്തിരിക്ക ഓരോന്നു വീതം വറുത്തു കോരിയ ശേഷം എണ്ണ വാലാൻ വയ്ക്കണം.

∙ നാലാമത്തെ ചേരുവ അൽപം വെള്ളം ചേർത്തു കുതിർത്തു മയത്തിൽ അരയ്ക്കുക.

∙ ചൂടായ എണ്ണയിൽ കടുകിട്ടു പൊട്ടുമ്പോൾ മഞ്ഞൾപ്പൊടി ചേർത്തു ചെറുതീയിൽ ഇളക്കിയ ശേഷം സവാള ചേർത്ത് ഇളം ചുവപ്പുനിറമാകും വരെ വഴറ്റണം.

∙ ഇതിലേക്ക് അരച്ച മസാല ചേർത്തു വഴറ്റി, തക്കാളി ചേർത്തു തുടരെയിളക്കി വെള്ളം വറ്റി എണ്ണ തെളിയുന്നതു വരെ ചെറുതീയിൽ വഴറ്റുക.

∙ ഇതിൽ വിനാഗിരിയും ഉപ്പും ആവശ്യമെങ്കിൽ അൽപം വെള്ളവും ചേർത്തു ചാറു പകുതി കുറുകുമ്പോൾ വെളുത്തുള്ളിയും ഇഞ്ചിയും ചേർത്തു തിളപ്പിക്കണം.

∙ തിളയ്ക്കുമ്പോൾ ഉടൻ തന്നെ കത്തിരിക്കയും ചേർത്ത് ഒന്നു കൂടി തിളപ്പിച്ച് വിനാഗിരിയിൽ കലക്കിയ പഞ്ചസാര ചേർത്തു തിളപ്പിക്കുക.

∙ ചൂടോടെ വിളമ്പാം.