Friday 26 May 2023 04:41 PM IST : By Vanitha Pachakam

രുചിയൂറും എഗ്ഗ് പഫ്സ് ഇനി ഈസിയായി തയാറാക്കാം!

puffs

എഗ്ഗ് പഫ്സ്

1. മൈദ - അരക്കിലോ, ഇടഞ്ഞത്

2. വെള്ളം - പാകത്തിന്

പഞ്ചസാര - ഒരു ചെറിയ സ്പൂൺ

നാരങ്ങാനീര് - ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞത്

ഉപ്പ് - പാകത്തിന്

3. വനസ്പതി - 50 ഗ്രാം, മയപ്പെടുത്തിയത്

4. വനസ്പതി - 250 ഗ്രാം, ഉരുക്കിയത്

5. മുട്ട - ഒന്ന്, അടിച്ചത്

ഫില്ലിങ്ങിന്

6. എണ്ണ - മൂന്നു വലിയ സ്പൂൺ

7. സവാള വട്ടത്തിൽ അരിഞ്ഞത് - രണ്ടു കപ്പ്

വിനാഗിരി - നാലു ചെറിയ സ്പൂൺ

8. താറാവു മുട്ട - ആറ്, പുഴുങ്ങി നാലായി മുറിച്ചത്

9. മുളകുപൊടി - രണ്ടു ചെറിയ സ്പൂൺ

കുരുമുളകുപൊടി - രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ മൈദ ഒരു വലിയ പാത്രത്തിലാക്കി നടുവിൽ കുഴിയുണ്ടാക്കി, രണ്ടാമത്തെ ചേരുവയും വനസ്പതിയും ചേർക്കുക.

∙ വിരലുകൾ കൊണ്ടു മെല്ലേ ഞെരടി യോജിപ്പിക്കുക. പിന്നീട് പാകത്തിനു വെള്ളവും ചേർത്തു നന്നായി തേച്ചു കുഴയ്ക്കുക.

∙ ഇത് കുഴിവുള്ള പാത്രത്തിൽ മൂടി വയ്ക്കണം.

∙ ഇതു പൊടി തൂവിയ തട്ടിൽ വച്ച് മാവ് ദീർഘചതുരാകൃതിയിൽ പരത്തുക. ഇതിനു മുകളിൽ വനസ്പതി ഉരുക്കിയതു പുരട്ടണം.

∙ ഇത് നീളത്തിൽ മൂന്നു കഷണങ്ങളായി മുറിക്കുക. മൂന്നു കഷണങ്ങളുടെയും വീതി വ്യത്യസ്തമായിരിക്കും. 

∙ ഏറ്റവും ചെറിയ കഷണം പായ ചുരുട്ടും പോലെ ചുരുട്ടണം. ഇതിന്റെ അറ്റത്തേക്ക് ഇടത്തരം വലുപ്പമുള്ള കഷണം വച്ച് വീണ്ടും ചുരുട്ടുക. ഇതിന്റെ അറ്റത്ത് ഏറ്റവും വലിയ കഷണം വച്ചു വീണ്ടും ചുരുട്ടി ഒറ്റ റോളാക്കണം. 

∙ ഇതിന്റെ രണ്ട് അരികും ഒട്ടിച്ച് അരമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙ പുറത്തെടുത്തു കൈ കൊണ്ട് ഒന്നു പരത്തി, ദീർഘവൃത്താകൃതിയിൽ പരത്തിയെടുക്കണം. ഇതിന് ഏകദേശം 16 ഇഞ്ചു നീളവും ആറ് ഇഞ്ചു വീതിയും ഉണ്ടാകണം.

∙ ഇതിനു നടുവിൽ തയാറാക്കിയ ഫില്ലിങ് നീളത്തിൽ വച്ച് ഇരുവശത്തു നിന്നും ഒന്നിനു മീതേ ഒന്നായി മടക്കുക. 

∙ ഇത് U ആകൃതിയിലാക്കി വയ്ക്കുക.

∙ ഇതിനു മുകളിൽ മുട്ട അടിച്ചതു ബ്രഷ് ചെയ്ത ശേഷം മൂർച്ചയുള്ള കത്തി കൊണ്ട് ഒരിഞ്ച് അകലത്തിൽ വരഞ്ഞു വയ്ക്കുക. 

∙ ഇതിനു മുകളിൽ അൽപം മുട്ട അടിച്ചതു കൂടി ബ്രഷ് ചെയ്ത ശേഷം 2000Cൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് അര-ഒരു മണിക്കൂർ ബേക്ക് ചെയ്യണം.

∙ ഫില്ലിങ് തയാറാക്കാൻ എണ്ണ ചൂടാക്കി വിനാഗിരി പുരട്ടിയ സവാള ചേർത്തു വഴറ്റിയ ശേഷം മുട്ട ചേർത്തു വഴറ്റുക. ഇതിലേക്കു ഒൻപതാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ വഴറ്റുക. മസാല മുട്ടയിൽ നന്നായി പൊതിഞ്ഞിരിക്കണം