Friday 04 February 2022 12:25 PM IST : By Vanitha Pachakam

ഇനി ഐസ്ക്രീം കടയിൽ നിന്നു വാങ്ങേണ്ട, തയാറാക്കാം ഈസിയായി!

icecream

ഐസ്ക്രീം

1. മുട്ട മഞ്ഞ – മൂന്നു മുട്ടയുടേത്

2. കൊഴുപ്പുള്ള തിളച്ച പാൽ – രണ്ടു കപ്പ്

3. പഞ്ചസാര – 12 ചെറിയ സ്പൂൺ

കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ

4. തണുത്തപാൽ – ഒരു കപ്പ്

കോൺഫ്ളോർ – രണ്ടു ചെറിയ സ്പൂൺ

5. തണുത്തവെള്ളം – ആറു ചെറിയ സ്പൂൺ

6. ജെലറ്റിൻ – രണ്ടു ചെറിയ സ്പൂൺ

7. വനില എസ്സൻസ് – അര ചെറിയ സ്പൂൺ

8. മുട്ടവെള്ള – മൂന്നു മുട്ടയുടേത്

9. പഞ്ചസാര – എട്ടു ചെറിയ സ്പൂൺ

10. നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

വനില എസ്സൻസ് – അര ചെറിയ സ്പൂൺ

ഹോട്ട് ചോക്‌ലേറ്റ് സോസിന്

11. കൊക്കോ പൗ‍ഡർ – നാലു ചെറിയ സ്പൂൺ

വെള്ളം – അരക്കപ്പ്

പഞ്ചസാര – രണ്ടു ചെറിയ സ്പൂൺ

12. കോൺഫ്ളോർ – രണ്ടു ചെറിയ സ്പൂൺ

തണുത്തവെള്ളം – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ മുട്ടമഞ്ഞ അടിച്ചു മയപ്പെടുത്തുക. ഇതിൽ തിളച്ച പാൽ ഒഴിച്ചു കൊണ്ടു നന്നായി അടിക്കണം. ഇതിലേക്ക് പഞ്ചസാരയും കണ്ടൻസ്ഡ് മിൽക്കും ചേർത്തു യോജിപ്പിക്കുക. പിരിഞ്ഞു പോകാതെ തുടരെയിളക്കി ചൂടാക്കണം.

∙ തണുത്ത പാലിൽ കോൺഫ്ളോർ കലക്കി അരിച്ച ശേഷം തിളച്ചു തുടങ്ങിയ കസ്റ്റേർഡിൽ മെല്ലേ ചേർക്കുക. കസ്റ്റേർഡ് കുറുകി വരും.

∙ ജെലറ്റിൻ വെള്ളത്തിൽ കുതിർത്തു, തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് ഉരുക്കുക. ഇത് കസ്റ്റേർഡിൽ മെല്ലേ ചേർത്ത് അടിക്കണം.

∙ വാങ്ങി വച്ച് എസ്സൻസ് ചേർത്ത ശേഷം ചൂടാറുമ്പോൾ ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കണം.

∙ മുട്ടവെള്ള അൽപാൽപം പഞ്ചസാര ചേർത്ത് നന്നായി അടിച്ചു കട്ടിയാക്കുക. ഇതിൽ നാരങ്ങാനീരും എസ്സൻസും ചേർത്തടിക്കണം. ഇതു തണുത്ത കസ്റ്റേർഡിൽ ചേർത്തു വീണ്ടും അടിക്കുക. ബട്ടർ പേപ്പർ കൊണ്ടു മൂടി ഫ്രീസറിൽ വച്ചു സെറ്റ് ചെയ്യുക.

∙ ചോക്‌ലെറ്റ് സോസ് തയാറാക്കാൻ 11ാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു വയ്ക്കുക.

∙ കോൺഫ്ളോർ വെള്ളത്തിൽ കലക്കി അരിച്ചു വയ്ക്കണം.

∙ കൊക്കോ മിശ്രിതം അടുപ്പിൽ വച്ചു തിളയ്ക്കുമ്പോൾ കോൺഫ്ളോർ ചേർക്കുക. കുറുകിവരുമ്പോൾ വാങ്ങുക.

∙ സെറ്റായ ഐസ്ക്രീം ബൗളുകളിലാക്കി, ഓരോ സ്കൂപ്പിനും മുകളിൽ ഒന്നോ രണ്ടോ ചെറിയ സ്പൂൺ ഹോട്ട് ചോക്‌ലെറ്റ് സോസ് ഒഴിച്ചു വിളമ്പാം.