Tuesday 06 December 2022 05:07 PM IST : By Vanitha Pachakam

ഒരു അടിപൊളി ചെമ്മീൻ വിഭവം; ചെമ്മീൻ ചുക്ക!

chemmeen

ചെമ്മീൻ ചുക്ക

1. ചെമ്മീൻ - അരക്കിലോ

2. മുളകുപൊടി - ഒരു െചറിയ സ്പൂണ്‍

മഞ്ഞൾപ്പൊടി - അര െചറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

3. വെളിച്ചെണ്ണ - അരക്കിലോ

4. സവാള - അരക്കിലോ, അരിഞ്ഞത്

തക്കാളി - മൂന്ന്, വലുത്, അരിഞ്ഞത്

ഇഞ്ചി - ഒരു കഷണം ചതച്ചത്

വെളുത്തുള്ളി - ഒരല്ലി, ചതച്ചത്

മല്ലിയില - ഒരു തണ്ട്

പുതിനയില - രണ്ടു തണ്ട്

കറിവേപ്പില - 10 തണ്ട്

പച്ചമുളക് - അഞ്ച്, കീറിയത്

5. മുളകുപൊടി - രണ്ടു വലിയ സ്പൂണ്‍

മഞ്ഞൾപ്പൊടി - അര െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ചെമ്മീൻ കഴുകി വൃത്തിയാക്കി തൊണ്ടും നാരും കളഞ്ഞു രണ്ടാമത്തെ േചരുവ പുരട്ടി അരമണിക്കൂർ വയ്ക്കണം.

∙ പിന്നീട് ചൂടായ എണ്ണയിൽ പകുതി വേവിൽ വറുത്തു കോരുക.

∙ പാനിൽ അൽപം എണ്ണ ചൂടാക്കി നാലാമത്തെ േചരുവ വഴറ്റി സവാള ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ േചരുവ േചർത്തിളക്കുക.

∙ ഇതിലേക്കു ചെമ്മീൻ േചർത്തിളക്കി മൂടി വച്ചു വേവിക്കണം.

∙ ഈ മസാലയിൽ അൽപം തേങ്ങ ചുരണ്ടിയതു കൂടി ചേർത്താൽ കൂടുതൽ സ്വാദുണ്ടാകും.