Monday 05 June 2023 04:08 PM IST : By സ്വന്തം ലേഖകൻ

പാർട്ടികളിൽ സ്‌റ്റാർട്ടറായി വിളമ്പാം ചിക്കൻ മജസ്‌റ്റിക്, കൊതിപ്പിക്കും രുചി!

chicken majestic

ചിക്കൻ മജസ്‌റ്റിക്

1.ചിക്കൻ, എല്ലില്ലാതെ – 400 ഗ്രാം

2.ഉപ്പ് – പാകത്തിന്

തൈര്, നന്നായി ഉടച്ചത് – അര കപ്പ്

3.കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഇ‍ഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുട്ട – ഒന്ന്

കോൺഫ്‌ളോർ – നാലു വലിയ സ്പൂൺ

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

5.എണ്ണ– രണ്ടു വലിയ സ്പൂൺ

6.വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക്, നീളത്തിൽ അരിഞ്ഞത് – മൂന്ന്

കറിവേപ്പില – ഒരു തണ്ട്

7.പുതിനയില – കാൽ കപ്പ്

8.ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

9.പുളിയില്ലാത്ത തൈര് – ഒരു കപ്പിന്റെ മൂന്നിലൊന്ന്, അടിച്ചത്

10.ചില്ലി സോസ് – ഒരു വലിയ സ്പൂൺ

സോയ സോസ് – ഒരു വലിയ സ്പൂൺ

11.മല്ലിയില – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കനം കുറച്ച് നീളത്തിൽ മുറിക്കുക.

∙രണ്ടാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി അടിച്ചു യോജിപ്പിക്കുക. ഇതിലേക്കു ചിക്കൻ കഷണങ്ങൾ ചേർത്ത് അര മണിക്കൂർ വയ്ക്കണം.

∙ശേഷം ഓരോ ചിക്കൻ കഷണങ്ങളും തൈരിൽ നിന്നും എടുത്ത് മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് പത്തു മിനിറ്റ് വയ്ക്കുക.

∙ഇത് ചൂടായ എണ്ണയിൽ ഗോൾഡൻ നിറത്തിൽ വറുത്തു കോരി മാറ്റി വയ്ക്കണം.

∙പാനിൽ എണ്ണ ചൂടാക്കി ആറാമത്തെ ചേരുവ വഴറ്റുക.

∙കറിവേപ്പില നന്നായി മൊരിഞ്ഞു വരുമ്പോൾ പുതിനയില ചേർത്തു വഴറ്റണം.

∙എട്ടാമത്തെ ചേരുവ ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക.

∙ഇതിലേക്കു തൈരു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.

∙ഒന്‍പതാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് ഉപ്പു പാകത്തനാക്കണം.

∙വറുത്തു വച്ചിരിക്കുന്ന ചിക്കനും ചേർത്തിളക്കി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.