Wednesday 03 August 2022 10:54 AM IST : By സ്വന്തം ലേഖകൻ

ക്രീമി ചിക്കൻ, വീണ്ടും വീണ്ടും കഴിക്കാൻ തോന്നും രുചി!

chicken1111

ക്രീമി ചിക്കൻ

1.ചിക്കൻ എല്ലില്ലാതെ ചെറിയ കഷണങ്ങളാക്കിയത് – അരക്കിലോ

2.ഒലിവ് ഓയിൽ – മൂന്നു വലിയ സ്പൂൺ

വെളുത്തുള്ളി – നാല് അല്ലി

സവാള – ഒന്ന്, അരച്ചത്

കുരുമുളക് – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ഒറീഗാനോ – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ

3.ക്രീം – 150 മില്ലി

4.മൊസറെല്ല ചീസ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒരു ബൗളിൽ ചിക്കനും രണ്ടാമത്തെ ചേരുവയും ചേർത്ത് നന്നായി യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.

∙പാൻ ചൂടാക്കി ചിക്കൻ ചേർത്ത് നല്ല ഗേൾഡൻ നിറമാകും വരെ വേവിക്കണം

∙തീ കുറച്ചു വച്ചതിനു ശേഷം ഇതിലേക്ക് ക്രീം ചേർത്തു ഇളക്കി യോജിപ്പിക്കുക.

∙ചീസും ചേർത്ത് അഞ്ചു മിനിറ്റ് മൂടി വച്ചു വേവിക്കുക.

‌∙ചൂടോടെ വിളമ്പാം.