Friday 09 June 2023 12:24 PM IST

കറിവേപ്പില ചിക്കൻ, ഒരിക്കലെങ്കിലും തയാറാക്കി നോക്കണം ഈ വെറൈറ്റി റെസിപ്പി!

Liz Emmanuel

Sub Editor

curryleaf

കറിവേപ്പില ചിക്കൻ

‍1.ചിക്കൻ – ഒരു കിലോ

2.ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

വെള്ളം – പാകത്തിന്

‌3.ഏലയ്ക്ക – 10

ഗ്രാമ്പൂ – 6

കറുവാപ്പട്ട – രണ്ടിഞ്ചു കഷണം

പെരുംജീരകം – ഒരു വലിയ സ്പൂൺ

ജീരകം – രണ്ടു വലിയ സ്പൂൺ

കുരുമുളക് – രണ്ടു വലിയ സ്പൂൺ

4.കറിവേപ്പില – 20 തണ്ട്

5.നെയ്യ് – ഒരു വലിയ സ്പൂൺ

6.എണ്ണ – നാലു വലിയ സ്പൂൺ

7.ഇഞ്ചി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പച്ചമുളക് – അഞ്ച്, നീളത്തിൽ അരിഞ്ഞത്

8.സവാള – ഒന്ന്, അരച്ചത്

ഉപ്പ് – പാകത്തിന്

9.മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

മല്ലിയില – ഒരു വലിയ സ്പൂൺ

10.കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കണം.

∙ചിക്കനിൽ രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കണം.

∙മുക്കാൽ വേവാകുമ്പോൾ ഊറ്റി വയ്ക്കണം.

∙പാൻ ചൂടാക്കി മൂന്നാമത്തെ ചേരുവ രണ്ടു മിനിറ്റ് വഴറ്റണം.

∙ഇതിലേക്ക് കറിവേപ്പില അടർത്തിയതും ചേർത്തു മൂന്നു മിനിറ്റ് വറുക്കണം.

∙ഒരു വലിയ സ്പൂൺ നെയ്യും ചേർത്ത് വീണ്ടും വറുക്കുക.

∙കറിവേപ്പില കരുകരുപ്പാകുമ്പോൾ പൊടിച്ചു മസാല തയാറാക്കി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ വഴറ്റണം.

∙ഇതിലേക്കു സവാള അരച്ചതും ഉപ്പും ചേർത്തു വഴറ്റുക.

∙നന്നായി വഴന്നു വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ചിക്കനും ഒരു വലിയ സ്പൂൺ മസാലയും ഒൻപതാമത്തെ ചേരുവയും ചിക്കൻ വെന്ത വെള്ളവും ചേർത്തു വഴറ്റണം.

∙വെള്ളം വറ്റിവരുമ്പോൾ മസാല അൽപാൽപം വീതം ചേർത്തു വരട്ടി എടുക്കുക. ആവശ്യമെങ്കിൽ കൂടുതൽ എണ്ണ ചേർക്കാം.

∙കറിവേപ്പില കൊണ്ട് അലങ്കരിച്ചു വാങ്ങാം.