Thursday 11 August 2022 03:47 PM IST : By Vanitha Pachakam

ഈസി ടേസ്‌റ്റി ഡക്ക് റോസ്‌റ്റ്, വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കൂ!

duck roast

താറാവു റോസ്റ്റ്

1. താറാവ് - ഒന്നേമുക്കാൽ കിലോ

2. ഇഞ്ചി - രണ്ടിഞ്ചു കഷണം

വെളുത്തുള്ളി - രണ്ട് അല്ലി

പച്ചമുളക് - 12

ചുവന്നുള്ളി - ഒരു പിടി

3. ഏലയ്ക്ക - നാല്

കറുവാപ്പട്ട - രണ്ടു കഷണം

ഗ്രാമ്പൂ - നാല്

പെരുംജീരകം - ഒരു െചറിയ സ്പൂൺ

കുരുമുളക് - ഒരു െചറിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് - രണ്ടു ചെറിയ സ്പൂൺ

മീറ്റ് മസാല - ഒരു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി - അര െചറിയ സ്പൂൺ

മല്ലിപ്പൊടി - രണ്ടു െചറിയ സ്പൂൺ

4. ടുമാറ്റോ സോസ് - ഒരു വലിയ സ്പൂൺ

സോയാസോസ് - മുക്കാൽ വലിയ സ്പൂണ്‍

ഉപ്പ് - പാകത്തിന്

5. എണ്ണ - പാകത്തിന്

6. സവാള - മൂന്ന്, പൊടിയായി അരിഞ്ഞത്

കറിവേപ്പില - രണ്ടു തണ്ട്

7. തക്കാളി - രണ്ട്, പൊടിയായി അരിഞ്ഞത്

8. കട്ടിത്തേങ്ങാപ്പാൽ - ഒരു കപ്പ്

9. ഉരുളക്കിഴങ്ങ് വറുത്തത്, ബദാം അരിഞ്ഞത് - അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙താറാവു വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക.

∙രണ്ടും മൂന്നും ചേരുവ വെവ്വേറെ അരച്ചു വയ്ക്കുക. രണ്ട് അരപ്പിൽ നിന്നും കാൽ ഭാഗം വീതം അരപ്പെടുത്തു താറാവു കഷണങ്ങളിൽ നന്നായി പുരട്ടിപ്പിടിപ്പിക്കണം.

∙ഈ താറാവും നാലാമത്തെ ചേരുവയും കുക്കറിലാക്കി അൽപം വെള്ളം ചേർത്തു വേവിക്കുക.

∙എണ്ണ ചൂടാക്കി സവാള ചേർത്തു നന്നായി വറുക്കുക. ഇതിൽ നിന്നും ഒരു സവാള വറുത്തതു മാറ്റി വയ്ക്കുക. ബാക്കിയുള്ള സവാളയിൽ കറിവേപ്പിലയും ചേർത്തു വഴറ്റിയ ശേഷം ബാക്കിയുള്ള അരപ്പു രണ്ടും ചേർത്തു നന്നായി വഴറ്റണം. ഇതിലേക്കു തക്കാളി പൊടിയായി അരിഞ്ഞതും ചേർത്തു വഴറ്റുക.

∙കുക്കർ തുറന്ന്, കഷണങ്ങളും ഗ്രേവിയും വെവ്വേറെ മാറ്റിവയ്ക്കുക.

∙ഇനി ഗ്രേവിയിൽ തെളിഞ്ഞു വന്ന എണ്ണ ഊറ്റി മാറ്റി വച്ച ശേഷം ബാക്കിയുള്ള ഗ്രേവി വഴറ്റിയ കൂട്ടിൽ ചേർത്തിളക്കി കുറുക്കി വാങ്ങുക.

∙കറി കുറുകുന്ന സമയം കൊണ്ട് ഊറ്റി മാറ്റി വച്ചിരിക്കുന്ന എണ്ണ ചൂടാക്കി, അതിൽ താറാവു കഷണങ്ങൾ ചേർത്തു വറുത്തെടുക്കണം.

∙ഗ്രേവി നന്നായി കുറുകിയ ശേഷം തേങ്ങാപ്പാലും േചർത്തി ളക്കി മാറ്റി വച്ചിരിക്കുന്ന സവാള വറുത്തതിൽ നിന്ന് അൽപം ചേർത്തു നന്നായി യോജിപ്പിക്കുക.

∙ഇതിലേക്കു വറുത്ത താറാവു കഷണങ്ങൾ േചർത്തിളക്കി ഗ്രേവി കുറുകുമ്പോൾ വാങ്ങി ബാക്കി സവാള വറുത്തതും ഒമ്പതാമത്തെ േചരുവയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.