Wednesday 25 January 2023 05:13 PM IST : By Vanitha Pachakam

കൊതിയൂറും ഫ്രൈഡ് ഫിഷ് ഗ്രേവി! ഈസി റെസിപ്പി ഇതാ!

Fried Fish Gravy

ഫ്രൈഡ് ഫിഷ് ഗ്രേവി

1. മീൻ - അരക്കിലോ

2. ഇഞ്ചി-െവളുത്തുള്ളി പേസ്റ്റ് - ഒരു വലിയ സ്പൂൺ

പച്ചമുളകു പേസ്റ്റ് - ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് അരച്ചത് - ഒരു െചറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

കുരുമുളകുപൊടി - ഒരു െചറിയ സ്പൂൺ

നാരങ്ങാനീര് - ഒരു നാരങ്ങയുടേത്

3. ൈമദ - നാലു വലിയ സ്പൂൺ

കോൺഫ്ളോർ - ഒരു വലിയ സ്പൂൺ

4. എണ്ണ - പാകത്തിന്

5. ഗ്രാമ്പൂ - രണ്ട്

ഏലയ്ക്ക - രണ്ട്

കറുവാപ്പട്ട - ഒരു കഷണം

സവാള - മൂന്ന്, അരിഞ്ഞത്

പച്ചമുളക് - മൂന്ന്, അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

കറിവേപ്പില - രണ്ടു തണ്ട്

6. മൈദ - ഒരു വലിയ സ്പൂൺ

7. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാംപാൽ - മുക്കാൽ കപ്പ്

രണ്ടാംപാൽ - മുക്കാൽ കപ്പ്

8. ഉപ്പ് - പാകത്തിന്

കുരുമുളകുപൊടി - ഒരു െചറിയ സ്പൂൺ

വിനാഗിരി - ഒരു െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙മീനിൽ രണ്ടാമത്തെ ചേരുവ പുരട്ടി ഒരു മണിക്കൂർ വയ്ക്കണം. ഈ മീൻ ൈമദയും കോൺഫ്ളോറും യോജിപ്പിച്ചതിൽ മുക്കി അൽപം എണ്ണയിൽ വറുത്തു മാറ്റി വയ്ക്കുക.

∙എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റുക. ഇതിലേക്കു മൈദ ചേർത്തിളക്കി പച്ചമണം മാറുമ്പോൾ രണ്ടാം പാൽ േചർക്കുക. കുറുകുമ്പോൾ ഒന്നാം പാൽ ചേർത്തിളക്കണം.

∙വറുത്തു വച്ചിരിക്കുന്ന മീനും എട്ടാമത്തെ ചേരുവയും േചർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങുക.

∙ വിളമ്പാനുള്ള ബൗളിലാക്കി, അലങ്കരിച്ചു വിളമ്പാം.