Wednesday 24 August 2022 05:00 PM IST : By സ്വന്തം ലേഖകൻ

വീട്ടിൽ തയാറാക്കിയ പെരി പെരി സോസു കൊണ്ടൊരു ചിക്കൻ ഫ്രൈ, രുചിയൂറും റെസിപ്പി!

peri peri

പെരി പെരി ചിക്കൻ ഫ്രൈ

1.ചിക്കൻ – ഒന്ന്, തൊലിയോടുകൂടിയത്

2.സവാള – ഒരു വലുത്

ചുവന്ന കാപ്സിക്കം – ഒന്ന്

പഴുത്ത മുളക് – 6–8‌‌ എണ്ണം

വെളുത്തുള്ളി – 10 അല്ലി

കാശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

ഒറീഗാനോ – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.നാരങ്ങാത്തൊലി ചുരണ്ടിയത് – ഒരു നാരങ്ങയുടേത്

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

വിനാഗിരി – കാൽ കപ്പ്

4.ബേ ലീവ്സ് – രണ്ട്

5.ഒലിവ് ഓയിൽ – 1/3 കപ്പ്

6.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഴുകി വൃത്തിയാക്കി നാലായി മുറിച്ചു മാറ്റി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവയും നാരങ്ങാത്തൊലി ചുരണ്ടിയതിന്റെയും നാരങ്ങാനീരിന്റെയും പകുതിയും കാൽ കപ്പ് വിനാഗിരിയും ചേർത്തു നന്നായി അരയ്ക്കുക.

∙ഇത് ഒരു പാനിലേക്ക് ഒഴിച്ച് ബേ ലീവ്സും ചേർത്തു നന്നായി തിളപ്പിച്ചു വറ്റിക്കുക.

∙ഇതിൽ നിന്നും ബേ ലീവ്സ് എടുത്തു മാറ്റി ബാക്കിയുള്ള നാരങ്ങാത്തൊലി ചുരണ്ടിയതും നാരങ്ങാനീരും വിനാഗിരിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ഇതിലേക്ക് ഒലിവ് ഓയിൽ അൽപാൽപം വീതം ചേർത്തു നന്നായി അടിക്കുക. ഇതാണ് പെരി പെരി സോസ്.

∙സോസിന്റെ പകുതി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കനിൽ പുരട്ടി രണ്ടു മണിക്കൂർ ഫ്രിഡ്ജില്‍ വയ്ക്കുക.

∙ശേഷം പാൻ ചൂടാക്കി അൽപം എണ്ണ ഒഴിച്ച് പുരട്ടി വച്ചിരിക്കുന്ന ചിക്കൻ തിരിച്ചും മറിച്ചുമിട്ടു വറുക്കുക.

∙മുക്കാൽ വേവാകുമ്പോൾ ചിക്കനിൽ ബാക്കിയുള്ള സോസ് അൽപാൽപം വീതം ബ്രഷ് ചെയ്ത് വീണ്ടും വറുത്ത് ചൂടോടെ സോസിനൊപ്പം വിളമ്പുക.