Tuesday 25 April 2023 04:47 PM IST : By സ്വന്തം ലേഖകൻ

വായിൽ കപ്പലോടും രുചി, തയാറാക്കാം അയലത്തോരൻ!

world-fisheries-day-fish-recipies-lekshmi-nair-vanitha-pachakam-ayala-thoran

അയലത്തോരൻ

1.അയല – മൂന്ന്

2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – കാൽ ചെറിയ സ്പൂൺ

കുടംപുളി – രണ്ടു കഷണം

ഉപ്പ് – പാകത്തിന്

3.തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്

പച്ചമുളക് – രണ്ട്

വെളുത്തുള്ളി – മൂന്ന് അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

കുരുമുളക് – അര ചെറിയ സ്പൂൺ

ചുവന്നുള്ളി – അഞ്ച്

4.എണ്ണ – രണ്ടു വലിയ സ്പൂൺ

5.കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

ഉഴുന്നുപരിപ്പ് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

6.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

7.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙അയല വൃത്തിയാക്കി വലിയ കഷണങ്ങളായി മുറിക്കുക.

∙അയലയിൽ രണ്ടാമത്തെ ചേരുവയും അരക്കപ്പ് വെള്ളവും ചേർത്തു ചട്ടിയിലാക്കി വേവിച്ചു വറ്റിച്ച ശേഷം മുള്ളു കളഞ്ഞ് പൊടിച്ചു വയ്ക്കുക.

∙മൂന്നാമത്തെ ചേരുവ തരുതരുപ്പായി ചതച്ചെടുക്കുക.

∙ചുവടുകട്ടിയുള്ള ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ താളിക്കുക. ഇതിൽ സവാള ചേർത്ത് ഇളം ബ്രൗൺ നിറമാകും വരെ വഴറ്റുക.

∙ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റി മൂത്ത മണം വരുമ്പോൾ തേങ്ങാക്കൂട്ടും ചേർത്തിളക്കി നന്നായി വഴറ്റുക.

∙പച്ചമണം മാറുമ്പോൾ പൊടിച്ചു വച്ച അയലയും പാകത്തിനുപ്പും ചേർത്തു വഴറ്റി തോർത്തിയെടുക്കുക.