Thursday 25 May 2023 11:29 AM IST : By Dhanya Manoj

രസായനം, ഞൊടിയിടയിൽ തയാറാക്കാവുന്ന കിടിലൻ റെസിപ്പി!

rasayam

ചോറിനൊപ്പം കഴിക്കാൻ ഇതാ ഒരു മധുരക്കറി, രസായനം. വിരുന്നുകാരെ ഞെട്ടിക്കും രുചി....

ചേരുവകൾ:

∙തേങ്ങ - 1

∙ശർക്കര - 400 ഗ്രാം

∙എള്ള് - 50 ഗ്രാം

∙ഞാലി പൂവൻ പഴം - 1 കിലോഗ്രാം

∙നെയ്യ് - 1 ടേബിൾ സ്പൂൺ

പാകം ചെയ്യുന്ന വിധം

ഒരു തേങ്ങാ മുഴുവനായി ചിരകി എടുക്കാം. ഈ തേങ്ങാ പിഴിഞ്ഞ് പാൽ എടുത്തു വയ്ക്കാം. ശർക്കരയും ചിരകി വയ്ക്കാം. ഞാലി പൂവൻ പഴം ചെറുതായി അരിഞ്ഞെടുക്കാം.

ഫ്രൈയിങ് പാൻ ചൂടാകുമ്പോൾ നെയ്യ് ഒഴിക്കാം. ഇതിലേക്കു കഴുകി ഉണക്കിയ എള്ളു ചേർത്തു ചൂടാക്കാം. രസായനം ഉണ്ടാക്കാൻ എള്ള് ചൂടാക്കാൻ മാത്രമേ സ്റ്റൗവിന്റെ ആവശ്യമുള്ളു. എള്ള് പൊട്ടി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാം. കുറച്ചു തേങ്ങാപാലിലേക്കു ശർക്കര ചേർത്ത് ഇളക്കി അലിയിക്കാം. അലിഞ്ഞു കഴിഞ്ഞാൽ മുഴുവൻ തേങ്ങാപ്പാലും ചേർത്ത് ഇളക്കാം. ഇതിലേക്ക് അരിഞ്ഞു വച്ച പഴം ചേർത്ത് ഇളക്കാം. എള്ള് ചേർത്ത് നല്ലവണ്ണം ഇളക്കാം. കുറച്ചു നേരം വച്ചതിനു ശേഷം വിളമ്പാം. പഴത്തിനു പകരം അതാതു സീസണിൽ ലഭ്യമായ ഏതു പഴവും ഉപയോഗിക്കാം.

തയാറാക്കുന്ന വിധം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Cookery Video