Tuesday 01 November 2022 12:40 PM IST : By സ്വന്തം ലേഖകൻ

ഞൊടിയിടയിൽ തയാറാക്കാം നെല്ലിക്ക അച്ചാർ, ഈസി റെസിപ്പി!

amla pic

നെല്ലിക്ക അച്ചാർ

1.നല്ലെണ്ണ – മൂന്നു വലിയ സ്പൂൺ

2.കടുക് – ഒരു ചെറിയ സ്പൂൺ

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

കരിംജീരകം – ഒരു ചെറിയ സ്പൂൺ

3.നെല്ലിക്ക – കാൽ കിലോ, കഷണങ്ങളാക്കിയത്

4.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

5.ശർക്കര പൊടിച്ചത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ഇതിലേക്കു നെല്ലിക്ക ചേർത്ത് ഒരു മിനിറ്റ് വഴറ്റണം.

∙ശേഷം നാലാമത്തെ ചേരുവ ചേർ‌ത്തു വഴറ്റി മൂടി വച്ചു വേവിക്കുക.

∙ഇതിലേക്ക് ശര്‍ക്കര പൊടിച്ചതും ചേർത്തിളക്കി വാങ്ങുക.