Tuesday 25 April 2023 12:11 PM IST : By Sreekumari, Changanassery

ചോറിനൊപ്പം തൊട്ടുകൂട്ടാൻ പൈനാപ്പിൾ അച്ചാർ, കൊതിപ്പിക്കും റെസിപ്പി ഇതാ!

pineapple

പൈനാപ്പിൾ അച്ചാർ

ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ വീതം കടുകും ഉലുവയും മൂപ്പിക്കുക. ഇതിൽ നാല്–അഞ്ച് അല്ലി വെളുത്തുള്ളിയും ഒരു കഷണം ഇഞ്ചിയും ചതച്ചത്, നാലു പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്തു വഴറ്റണം. പിന്നീട് ഒരു ചെറിയ സ്പൂൺ കായംപൊടിയും അര ചെറിയ സ്പൂൺ ഉലുവാപ്പൊടിയും ചേർത്തു മൂപ്പിച്ച ശേഷം പൊടിയായി അരിഞ്ഞ ഒരു കപ്പ് പൈനാപ്പിൾ ചേർത്തു വഴറ്റുക. അഞ്ചു വലിയ സ്പൂൺ ഉണക്കമുന്തിരി തിളച്ച വെള്ളത്തിലിട്ടു കുതിർത്ത ശേഷം ചതച്ചതും കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും പാകത്തിനുപ്പും രണ്ടു വലിയ സ്പൂൺ പഞ്ചസാരയും ചേർത്തു നന്നായി ഇളക്കുക. നാലു വലിയ സ്പൂൺ വിനാഗിരി ചേർത്തു വാങ്ങാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam