Monday 14 February 2022 12:50 PM IST : By സ്വന്തം ലേഖകൻ

വാലന്റൈൻ വിഭവമായി ഫ്രാഗ്രന്റ് ടുമാറ്റോ റൈസ്

Fragrant-tomato-rice-cover

തക്കാളി – അഞ്ച്

സവാള – ഒരു വലുത്, കഷണങ്ങളാക്കിയത്

2. ലോ സോഡിയം ചിക്കൻ ബ്രാത്ത് – രണ്ടു കപ്പ്

ഉപ്പ് – ഒന്നര ചെറിയ സ്പൂൺ

ജീരകംപൊടി – അര ചെറിയ സ്പൂൺ

3. നീളമുള്ള ബസ്മതി അരി – രണ്ടു കപ്പ്

4. ഒലിവ് ഓയിൽ – ഒരു കപ്പിന്റെ മൂന്നിലൊന്ന്

5. പച്ചമുളക് – ഒന്ന്– രണ്ട്, അരി കളഞ്ഞു പൊടിയായി അരിഞ്ഞത്

6. വെളുത്തുള്ളി – നാല്–അഞ്ച് അല്ലി, പൊടിയായി അരിഞ്ഞത്

7. മല്ലിയില അരിഞ്ഞത് – കാൽ കപ്പ്

നാരങ്ങാനീര് – രണ്ട് ഇടത്തരം നാരങ്ങയുടേത്

പാകം െചയ്യുന്ന വിധം

∙ തക്കാളിയും സവാളയും യോജിപ്പിച്ചു മിക്സിയിലാക്കി നന്നായി അടിച്ചു പേസ്റ്റു പരുവത്തിലാക്കണം.

∙ ഇതിൽ നിന്നു രണ്ടു കപ്പ് മിശ്രിതം ഒരു വലിയ സോസ്പാനിലാക്കി രണ്ടാമത്തെ ചേരുവ ചേ ർത്തു തിളയ്ക്കാൻ വയ്ക്കുക.

∙ അരി കഴുകി വാരി വയ്ക്കണം.

∙ ഡച്ച് അവ്നിലോ വലിയൊരു പാനിലോ എ ണ്ണ ചൂടാക്കി അരി േചർത്തു മെല്ലേ വറുക്കുക. ഗോൾഡൻ നിറമാകും വരെ ഏകദേശം അ ഞ്ചു മിനിറ്റ് വറുക്കണം.

∙ ഇതിലേക്ക് പച്ചമുളകു ചേർത്തു വഴറ്റി മൃദുവാകുമ്പോൾ വെളുത്തുള്ളി ചേർത്തു വീണ്ടും 30 സെക്കൻഡ് വഴറ്റുക.

∙ ഇതിലേക്കു തിളയ്ക്കുന്ന തക്കാളി മിശ്രിതം ചേർത്തിളക്കണം. ചെറുതീയിലാക്കി പാത്രം അടച്ചു വച്ചു വേവിക്കണം. ഏകദേശം 15 മിനിറ്റ് കൊണ്ട് അരി വേവും.

∙ വെന്ത ചോറ് ഫോർക്ക് കൊണ്ടു മെല്ലേ വിടർ ത്തിയിട്ട ശേഷം പാത്രം അടച്ച് വീണ്ടും 10 മി നിറ്റ് ചെറുതീയില്‍ തന്നെ വേവിക്കുക.

∙ പിന്നീട് പാൻ തുറന്ന് മല്ലിയിലയും നാരങ്ങാനീരും ചേർത്തു മെല്ലേ യോജിപ്പിക്കണം.

∙ ഉപ്പു പാകത്തിനാക്കി വിളമ്പാം.