Monday 23 March 2020 03:34 PM IST : By സ്വന്തം ലേഖകൻ

‘ഒരുമിച്ച് കയ്യടിച്ചാൽ കൊറോണ വൈറസ് നശിക്കുമോ?’; പുതിയ കഥയ്ക്കു പിന്നിൽ

corona-clap

കൊറോണയെ നേരിടാൻ എല്ലാവരും ഒത്തു ചേർന്നു പരിശ്രമിക്കുമ്പോഴും വ്യാജവാർത്തകൾക്ക് ക്ഷാമമില്ല. അതിൽ ഏറ്റവും പുതിയതാണ് വൈകിട്ട് അഞ്ചു മണിക്ക് എല്ലാവരും ചേർന്ന് ഒരുമിച്ച് കയ്യടിക്കണമെന്നും ആ ശബ്ദമുണ്ടാക്കുന്ന തരംഗങ്ങളിൽ പെട്ട് വൈറസും രോഗാണുക്കളുമൊക്കെ നശിക്കുമെന്നുമുള്ള വാദം.

ഈ വ്യാജവാദത്തെ കേന്ദ്രസർക്കാരും പ്രസ് ഇൻഫർമേഷൻ ബ്യൂറോയും അപ്പാടെ തള്ളിക്കളഞ്ഞു. കയ്യടിക്കുമ്പോഴുണ്ടാകുന്ന തരംഗങ്ങൾ വൈറസിനെ കൊല്ലുമെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും ആരോഗ്യമേഖലയിൽ സ്വന്തം ആരോഗ്യം മറന്നു പ്രവർത്തിക്കുന്നവരോടുള്ള നന്ദിസൂചകമായ പ്രവൃത്തി മാത്രമാണ് ഇതെന്നും അവർ വിശദീകരിച്ചു.