Friday 18 December 2020 11:52 AM IST : By Vanitha Pachakam

ഇതിന്റെ രുചിയൊന്നു വേറെ തന്നെ, ഓറഞ്ച് മാർമലേഡ് പുഡിങ്!

merma

ഓറഞ്ച് മാർമലേഡ് പുഡിങ്!

1. ഓറഞ്ച് മാർമലേഡ് – മുക്കാൽ കപ്പ്

വെണ്ണ – 100 ഗ്രാം

റൊട്ടി പൊടിച്ചത് – മുക്കാൽ കപ്പ്

2. മുട്ട – രണ്ട്, അടിച്ചത്

ബേക്കിങ് പൗഡർ – അര െചറിയ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

3. പാൽ – അൽപം

സോസിന്

4. കോൺഫ്ളോർ – ഒരു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

5. വെള്ളം – ഒന്നരക്കപ്പ്

നാരങ്ങാത്തൊലി ചുരണ്ടിയത് – ഒരു നാരങ്ങയുടേത്

6. മാർമലേഡ് – ഒരു വലിയ സ്പൂൺ

പഞ്ചസാര – ഒരു വലിയ സ്പൂൺ

7. കാരമലൈസ് ചെയ്ത നട്സ് പൊടിയായി അരിഞ്ഞത് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ മിക്സിയിലാക്കി നന്നായി അടിക്കുക.

∙ ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക. അധികം കുറുകിപ്പോയാൽ അൽപം പാൽ േചർക്കാം.

∙ ഇതു മയം പുരട്ടിയ പാത്രത്തിലാക്കി അടച്ച്, പ്രഷർകുക്കറിലാക്കി വെയിറ്റിട്ട് 30–40 മിനിറ്റ് വേവിക്കുക.

∙ കോൺഫ്ളോറും നാരങ്ങാനീരും യോജിപ്പിച്ചു വയ്ക്കുക. വെള്ളം തിളപ്പിച്ചു നാരങ്ങാത്തൊലി ചുരണ്ടിയതു ചേർക്കുക. ഇതിലേക്കു കോൺഫ്ളോർ‌–നാരങ്ങാനീരു മിശ്രിതം േചർത്തു െചറുതീയിൽ വച്ചു തിളപ്പിക്കുക. മാർമലേഡും പഞ്ചസാരയും േചർത്തു നന്നായി യോജിപ്പിക്കുക. ഇതാണ് സോസ്.

∙ വേവിച്ചെടുത്ത പുഡിങ് വിളമ്പാനുള്ള പാത്രത്തിലേക്കു കമഴ്ത്തി തയാറാക്കിയ സോസ് മുകളിൽ അൽപം ഒഴിച്ച്, കാരമലൈസ് ചെയ്ത നട്സ് കൊണ്ട് അലങ്കരിച്ചു വിളമ്പുക.