Tuesday 15 December 2020 12:13 PM IST : By Vanitha Pachakam

ക്രിസ്മസിനു വിളമ്പാം രുചിയൂറും ഓറഞ്ച് ചോക്‌ലെറ്റ് മൂസ് കേക്ക്!

orange

ഓറഞ്ച് ചോക്‌ലെറ്റ് മൂസ് കേക്ക്

ബേസിന്

1. ഓറിയോ ബിസ്ക്കറ്റ് തരുതരുപ്പായി പൊടിച്ചത് - രണ്ടു കപ്പ്

2. ഓറഞ്ചുതൊലി ചുരണ്ടിയത് - രണ്ടു െചറിയ സ്പൂൺ

വെണ്ണ - കാൽ കപ്പ്, ഉരുക്കിയത്

ഫില്ലിങ്ങിന്

3. ജെലറ്റിൻ - രണ്ടര െചറിയ സ്പൂൺ

ഓറഞ്ച് ജ്യൂസ് - കാൽ കപ്പ്

4. ഡാർക്ക് ചോക്‌ലെറ്റ് - 200 ഗ്രാം

വിപ്പിങ് ക്രീം - അരക്കപ്പ്

5. ഓറഞ്ചുതൊലി ചുരണ്ടിയത് - രണ്ടു വലിയ സ്പൂൺ

6. ക്രീം ചീസ് - 500 ഗ്രാം

പഞ്ചസാര - അരക്കപ്പ്

കൊക്കോ പൗഡർ - കാൽ കപ്പ്

7. വിപ്പിങ് ക്രീം - ഒരു കപ്പ്

ഗ്ലേസിന്

8. ജെലറ്റിൻ - മൂന്നു െചറിയ സ്പൂൺ

9. വെള്ളം - കാൽ കപ്പ്

10. പഞ്ചസാര - മുക്കാൽ കപ്പ്

കണ്ടൻസ്ഡ് മിൽക്ക് - ഒരു കപ്പിന്റെ മൂന്നിലൊന്ന്

ഓറഞ്ച് കളർ - പാകത്തിന്

വെള്ളം - കാൽ കപ്പ്

11. ഗ്രേറ്റഡ് വൈറ്റ് ചോക്‌ലെറ്റ് - ഒരു കപ്പ്

പാകം െചയ്യുന്ന വിധം

∙ ഒമ്പതിഞ്ചു വലുപ്പമുള്ള സ്പ്രിങ്ഫോം പാൻ മയംപുരട്ടി വയ്ക്കണം.

∙ ഓറിയോ ബിസ്ക്കറ്റ് തരുതരുപ്പായി പൊടിച്ച് രണ്ടാമത്തെ േചരുവ േചർത്തു യോജിപ്പിച്ചു സ്പ്രിങ്ഫോം പാനിൽ നിരത്തി അമർത്തി വച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കണം.

∙ ഫില്ലിങ് തയാറാക്കാൻ ഓറഞ്ച് ജ്യൂസിനു മുകളിൽ ജെലറ്റിൻ വിതറി വയ്ക്കണം.

∙ നാലാമത്തെ േചരുവ യോജിപ്പിച്ച് ഉരുക്കി ചൂടാറിയ ശേഷം ജെലറ്റിൻ അലിയിച്ചതും ഓറഞ്ചുതൊലി ചുരണ്ടിയതും േചർത്തിളക്കി ചോക്‌ലെറ്റ് മിശ്രിതം തയാറാക്കി വയ്ക്കുക.

∙ മറ്റൊരു ബൗളിൽ ആറാമത്തെ േചരുവ യോജിപ്പിച്ച് അതിലേക്ക് ഈ ചോക്‌ലെറ്റ് മിശ്രിതം േചർക്കുക.

∙ ക്രീം മറ്റൊരു ബൗളിലാക്കി നന്നായി അടിച്ചതും ഈ കൂട്ടിലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കണം. ഈ മിശ്രിതം ഫ്രിഡ്ജിൽ‌ നിന്നെടുത്ത പാനിൽ, ഓറിയോ ബിസ്ക്കറ്റ് ലെയറിനു മുകളിൽ ഒഴിച്ച് തിരികെ ഫ്രിഡ്ജിൽ‌ വയ്ക്കുക.

∙ നാലു മണിക്കൂർ സെറ്റ് ചെയ്ത ശേഷം പാൻ ഒരു രാത്രി മുഴുവൻ ഫ്രീസറിലേക്കു മാറ്റണം.

∙ ഗ്ലേസ് തയാറാക്കാൻ വെള്ളത്തിൽ ജെലറ്റിൻ വിതറി വയ്ക്കുക.

∙ ഒരു പാനിൽ പത്താമത്തെ േചരുവ യോജിപ്പിച്ചു ചെറുതീയിൽ വച്ചു തിളയ്ക്കുമ്പോൾ ജെലറ്റിനും ചോക്‌ലെറ്റ് ഗ്രേറ്റ് െചയ്തതും േചർത്ത് അഞ്ചു മിനിറ്റ് തിളപ്പിച്ചു വാങ്ങി ഏകദേശം 40 മിനിറ്റ് ചൂടാറാൻ വയ്ക്കണം.

∙ ഈ മിശ്രിതം ഫ്രീസറിൽ നിന്നെടുത്ത ചോക്‌ലെറ്റ് മൂസിനു മുകളിൽ ഒഴിച്ച് തിരികെ ഫ്രിഡ്ജിൽ വച്ചു സെറ്റ് െചയ്യുക.

∙ വിളമ്പുന്നതിനു തൊട്ടുമുമ്പ് പുറത്തെടുക്കാം.