Monday 13 February 2023 02:50 PM IST : By സ്വന്തം ലേഖകൻ

പ്രണയദിനത്തിൽ പ്രിയപ്പെട്ടവർക്കായി തയാറാക്കാം സ്ട്രോബെറി പോപ്സ്!

valenti

സ്ട്രോബെറി പോപ്സ്

1.സ്ട്രോബെറി പ്രിസർവ് – ഒരു കപ്പ്

2.വെള്ളം – മൂന്നു കപ്പ്

പഞ്ചസാര – കാൽ കപ്പ്

3.നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്

പാകം ചെയ്യുന്ന വിധം

∙സ്ട്രോബെറി പ്രിസേർവ് മിക്സിയിൽ നന്നായി അടിക്കുക.

∙ഇതു ചുവടുകട്ടിയുള്ള പാത്രത്തിലാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് അടുപ്പത്തു വച്ചിളക്കി തിളപ്പിക്കുക.

∙പഞ്ചസാര അലിഞ്ഞ ശേഷം വാങ്ങി ചൂടാറുമ്പോൾ നാരങ്ങാനീരു ചേർത്തിളക്കണം.

∙ഇത് ഐസ്‌ലോലി മോൾഡുകളിലാക്കി ഫ്രീസറിൽ വച്ച് സെറ്റ് ചെയ്യാം.