Thursday 14 March 2019 04:35 PM IST

‘രാത്രിയിലുണ്ടാകുന്ന ഗ്യാസും നെഞ്ചെരിച്ചിലും ഹൃദയാഘാതമല്ലെന്ന് ഉറപ്പിക്കണം’; ‘ഹൃദയത്തിൽ തൊട്ട്’ ഡോ. അലി ഫൈസൽ

Santhosh Sisupal

Senior Sub Editor

attack ഫോട്ടോ: സരിൻ രാംദാസ്

ഒരു രോഗിയുെട ഹൃദയത്തിന്, നിരന്തരം രോഗികളുെട ഹൃദയത്തിൽ കൈവയ്ക്കുന്ന ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റിനെ ഞെട്ടിക്കാനാവുമോ?

ഹൃദ്രോഗചികിത്സയിൽ പതിറ്റാണ്ടുകളുെട പരിചയമുണ്ടെങ്കിലും ചില രോഗികളുെട ഹൃദയം തന്നെ ഇപ്പോഴും ഞെട്ടിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യാറുണ്ടെന്ന് പ്രശസ്ത ഹൃദ്രോഗ ചികിത്സകൻ ഡോ. അലിഫൈസൽ. ആ ഞെട്ടൽ ചിലപ്പോൾ സന്തോഷത്തിന്റേതാവും. മറ്റു ചിലപ്പോൾ സങ്കടത്തിന്റേതുമാവാം.

ഹൃദയാഘാതം വന്ന് അതീവ ഗുരുതരാവസ്ഥയിലായ ചില രോഗികളുണ്ടാവും. ജീവൻ രക്ഷപ്പെടില്ലെന്നു തന്നെ വിചാരിച്ചാലും അവസാനമായി ഒരു ചാൻസെടുക്കാം എന്നു കരുതിയാവും ഇന്റർവെൻഷൻ തുടങ്ങുന്നത്.

നമ്മുെട കണക്കുകൂട്ടലെല്ലാം തെറ്റിച്ച് ആ ഹൃദയം പെട്ടെന്നൊരു നിമിഷം മുതൽ നല്ലരീതിയിൽ പ്രവർത്തിച്ചു തുടങ്ങും. ആരോ എവിടെയോ മറഞ്ഞിരുന്നു പ്രവർത്തിപ്പിച്ച പോലെ... നിലച്ചുപോയ ഒരു ക്ലോക്ക് ഓടിത്തുടങ്ങും പോലെ. സന്തോഷം കൊണ്ട് നിറഞ്ഞു പോകും.

ഇതിനൊരു മറുവശം പോലെയാണ് സങ്കടത്തിന്റെ ഞെട്ടൽ. കാത്‌ലാബിലെ ടേബിളിൽ ഏറ്റവും സുരക്ഷിതനാണ് എന്നു കരുതുന്ന രോഗിയായിരിക്കും. ചിലപ്പോൾ ഒരു സൂചനയും തരാതെ, ഒരു നിമിഷം ആ ഹൃദയം നിലച്ചുപോകും. എന്തുകൊണ്ട്? എങ്ങനെ? എന്നൊരു പിടിയും കിട്ടില്ല..‌. അത്യപൂർവമായിട്ടായിരിക്കാം ഇതു സംഭവിക്കുന്നത്. പക്ഷേ, ആയിരം തവണ രോഗികളെ രക്ഷിക്കാൻ കഴിഞ്ഞിരുന്നാലും മനസ്സിലെപ്പോഴും തറഞ്ഞുനിൽക്കുക അകാരണമായ ഈ അപൂർവ പരാജയങ്ങളായിരിക്കും– ഹൃദയം തുറന്ന് ഡോ. അലി ഫൈസൽ പറയുന്നു.

ali-1

ഗ്യാസോ അതോ അറ്റാക്കോ?

അടുത്തിടെ ഒരു യുവാവിന് രാത്രിയിൽ നെഞ്ചരിച്ചിലും ഗ്യാസ് പോലുള്ള തോന്നലും ഉണ്ടായി. ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ടുള്ള ദഹനപ്രശ്നമായിരിക്കുമെന്ന് അദ്ദഹം ഉറപ്പിച്ചു. അൽപം വ്യായാമം ചെയ്താൽ ഭക്ഷണം പെട്ടെന്നു ദഹിക്കുമല്ലോ ! ഉടൻ തന്നെ തറയിൽ നീണ്ടു നിവർന്ന് കൈകുത്തിനിന്ന് പുഷ് അപ് തുടങ്ങി. ഏതാനും പുഷ് അപ് കഴിഞ്ഞതോടെ തളർന്നുവീണു. കൂടെ ആളുണ്ടായിരുന്നതിനാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ പറ്റി.

വനിത ഫിലിം അവാർഡ്സിനെത്തിയ സാനിയയുടെ കിടിലൻ ലുക്കിന് പിന്നിൽ പൂർണിമ ഇന്ദ്രജിത്ത്!

‘സൗന്ദര്യ രഹസ്യം ഇതായിരുന്നല്ലേ?’; കിടിലൻ സുംബാ ഡാൻസുമായി നവ്യ നായർ, വൈറൽ വിഡിയോ

കണ്ണുതുറക്കില്ലെന്നറിയാം, എങ്കിലും ഞാനെന്റെ മുത്തിനെ വിളിക്കും! കരൾരോഗത്തിൽ പിടഞ്ഞ് പത്തുമാസക്കാരി; നെഞ്ചുപൊള്ളി ഒരമ്മ

വായിച്ചു വളരട്ടെ ഇന്ത്യയുടെ വീരപുത്രന്റെ കഥ; വിങ് കമാണ്ടർ അഭിനന്ദൻ വർധമാൻ ബാലരമ ചിത്രകഥയിൽ!

ചോറൂണിനെത്തി ചൂടും വിശപ്പും മൂലം കരഞ്ഞുതളർന്ന കുഞ്ഞിന് മാതൃവാൽസല്യമേകി വനിതാ പൊലീസ്!

ഹൃദയാഘാതമായിരുന്നു. ആൻജിയോഗ്രാം ചെയ്തപ്പോൾ മനസ്സിലായി, ഗുരുതരമായ അറ്റാക്കാണ്. ഉടൻ ആൻജിയോപ്ലാസ്റ്റി ചെയ്തതുകൊണ്ടു ജീവൻ കഷ്ടിച്ചു തിരിച്ചുകിട്ടി.

ഒരിക്കൽ ഹൃദയാഘാതം വരുന്നതുവരെ തനിക്ക് ഒരു അറ്റാക്കു വരാൻ സാധ്യതയുണ്ടെന്നു വിശ്വസിക്കാൻ ഒരാളും തയാറല്ല. നെഞ്ചിലുണ്ടാകുന്ന എല്ലാ അസ്വസ്ഥതകളും അറ്റാക്കല്ല. എന്നാൽ രാത്രിയിൽ പെട്ടന്നുണ്ടാകുന്ന ഗ്യാസുപോലുള്ള തോന്നലുകൾ അറ്റാക്കായിരിക്കാനുള്ള സാധ്യതയുണ്ട്–ആയിരക്കണക്കിനു ഹൃദ്രോഗികള ചികിത്സിച്ച അനുഭവ പരിചയത്തിൽ നിന്നും ഡോ.അലിഫൈസൽ പറയുന്നു.

പിരിമുറുക്കമെന്ന വലിയ വില്ലൻ

നല്ല ആരോഗ്യമുള്ള, ഒട്ടും അമിതവണ്ണമില്ലാത്ത, അമിതഭക്ഷണമില്ലാത്ത,ദിവസവും വ്യായാമം ചെയ്യുന്ന യുവാവിനു പോലും ഹാർട്ട്അറ്റാക്കു വരുന്നു. പിന്നെന്തിനാണ് ജീവിതശൈലിമാറ്റാൻ പറയുന്നത്. അതുകൊണ്ടു പ്രയോജനമില്ലെന്നു കണ്ടില്ലേ..?

മിക്കവരെയും വലിയ ചിന്താക്കുഴപ്പത്തിലാക്കുന്ന പ്രശ്നമാണിത്. ഈ പറഞ്ഞ ഘടകങ്ങളെല്ലാം തന്നെ ഹൃദയാഘാത സാധ്യത കുറയ്ക്കും. എന്നാൽ അതുകൊണ്ടു ഹൃദയാഘാതം വരില്ല എന്നു പറയാനാവില്ല. ധമനിക്കുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടി പ്ലാക്ക് രൂപപ്പെട്ടു അതു പൊട്ടിയുണ്ടാകുന്ന രക്തക്കട്ട ധമനിയെ പൂർണമായും അടയ്ക്കുമ്പോൾ അറ്റാക്കുണ്ടാകുന്നുവെന്ന നിർവചനം പോല ലളിതമല്ല ഹൃദയാഘാതത്തിെന്റ യഥാർഥത്തിലുള്ള രൂപപ്പെടൽ.

പ്ലാക്ക് രൂപപ്പെടുന്ന വേഗം, പ്ലാക്കിന്റെ വലുപ്പം , അതുപൊട്ടാനുള്ള സാധ്യത തുടങ്ങിയവയൊക്കെ ഒാരോരുത്തരിലും വ്യത്യസ്തമായിരിക്കും. ചെറുപ്പക്കാരിൽ പലപ്പോഴും അവർ അനുഭവിച്ചിരുന്ന പിരിമുറുക്കം പ്രധാന വില്ലനായി മാറാമെന്നത് ചിലപ്പോൾ ഡോക്ടർമാർ പോലും ശ്രദ്ധിക്കാതെ പോയെന്നു വരാം.

എന്തുകൊണ്ട് ഞാൻ?

ഉപരിപഠനത്തിന് കാർഡിയോളജി തിരഞ്ഞെടുത്തതിനു പിന്നിൽ തികച്ചും വൈകാരികമായ വശം കൂടി ഉണ്ടായിരുന്നുവെന്ന് ഡോ. അലിഫൈസൽ പറയുന്നു. അച്ഛൻ ഡോക്ടറായിരുന്നു. കോഴിക്കോട് മേഖലയിലെ ആദ്യസ്വകാര്യആശുപത്രികളിലൊന്നായ ‘കോഴിക്കോട് നഴ്സിങ് ഹോം’ സ്ഥാപിച്ച ഡോ. എം.കെ. മുഹമ്മദ് കോയ. ഞാൻ എംബിബിഎസ് പഠിക്കുന്നകാലം. അച്ഛന് ഹാർട്ട്അറ്റാക്ക് വന്നു. ഹെപ്പാരിനും നെഞ്ചുവേദന കുറയ്ക്കുന്ന മരുന്നുകളുമായിരുന്നു അന്ന് ചികിത്സ. ചെന്നൈയിൽ പോലും മികച്ച ചികിത്സ വരുന്നതേയുള്ളൂ.

അങ്ങനെ അച്ഛനെ ലണ്ടനിലേക്കു ചികിത്സയ്ക്കു കൊണ്ടുപോയി. അമ്മയാണ് കൂടെ പോയത്. ലണ്ടനിൽ ചികിത്സകഴിഞ്ഞ് അദ്ദേഹം സുരക്ഷിതമായി തിരിച്ചെത്തി. അവിടെ ആൻജിയോഗ്രാം ചെയ്തത് അന്ന് ഫിലിം രൂപത്തിലാണ് കിട്ടുക. ഞാൻ അതുമായി ചെന്നൈയിൽ പോയി പരിശോധിച്ചു. സത്യത്തിൽ അതു കണ്ട് ഞെട്ടി. കാരണം അത്ര മാസ്സീവായ അറ്റാക്കായിരുന്നു. അന്ന് വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് കാർഡിയോളജിസ്റ്റാകണമെന്ന് ഞാൻ ആദ്യമായി ആഗ്രഹിച്ചത്.

ഏറുന്ന രോഗം, മാറുന്ന ചികിത്സ

1991 മുതൽ ഞാൻ ഈ രംഗത്തുണ്ട്. ഇത്രയും വർഷം പിന്നിടുമ്പോൾ ഒരു കാര്യം തീർച്ചയാണ് നമ്മുടെ നാട്ടിൽ ഹൃദയാഘാതം പോലുള്ള ഹൃദയധമനീ രോഗികൾ പലമടങ്ങു വർധിച്ചിട്ടുണ്ട്. നമ്മുടെ ജീവിതശൈലീമാറ്റം തന്നെയാണ് അതിന്റെ പ്രധാന കാരണം. അതേസമയം ഹൃദ്രോഗ ചികിത്സയുടെ കാര്യത്തിൽ കഴിഞ്ഞ 10–15 വർഷം കൊണ്ട് കേരളം കൈവരിച്ച മികവ് രാജ്യത്തിനു തന്നെ മാതൃകയാണ് എന്നു പറയാതെ വയ്യ.

ഞാൻ മദ്രാസ് മെഡിക്കൽ മിഷനിൽ ചേരുന്ന കാലത്ത് ചികിത്സ തന്നെ വേറേ രീതിയിലായിരുന്നു. രോഗി ഹൃദയാഘാതം സംഭവിച്ച് വന്നാൽ താൽക്കാലിക സ്ഥിതിയി ഒന്നു മെച്ചപ്പെടുത്തിയെടുക്കുന്നതാണ് ചികിത്സ. അതിനു രണ്ടുമൂന്ന് ആഴ്ചയെടുക്കും. അതുകഴിഞ്ഞാണ് മറ്റ് പ്രധാന ചികിത്സകൾ.

ഇന്ന് ചില ചികിത്സാ സങ്കൽപങ്ങൾ തന്നെ കീഴ്മേൽ മറിഞ്ഞു.അന്ന് ആൻജിയോപ്ലാസ്റ്റിയെക്കുറിച്ചുള്ള പ്രധാനനിർദേശം തന്നെ പെട്ടെന്ന് അറ്റാക്കായ രോഗിക്ക് ചെയ്യരുത് എന്നായിരുന്നു. എന്നാൽ ഹൃദയാഘാതം വന്നാൽ എത്രയും വേഗം ആൻജിയോപ്ലാസ്റ്റി എന്നതായി ഇപ്പോൾ ചികിത്സ. പഠനങ്ങളിലൂെട പുറത്തുവന്ന ഈ സത്യം ഏറ്റവും വേഗത്തിലും പരക്കെയും നടപ്പായ സംസ്ഥാനമാണ് കേരളം.

നല്ല ചികിത്സ ഇവിടെയുണ്ട്

മുൻപ് കേരളത്തിലൊരാൾക്ക് ഹൃദയാഘാതം വന്നാൽ മികച്ച ചികിത്സയ്ക്ക് ചെന്നൈയിലേക്കു പോകണം. അന്നൊക്കെ മദ്രാസ് മെയിൽ ചെന്നൈസ്റ്റേഷനിലെത്തുമ്പോഴേക്കും മദ്രാസ് മെഡിക്കൽ മിഷനിൽ ഞങ്ങൾ ചികിത്സയ്ക്ക് സർവസജ്ജമായി കാത്തു നിൽക്കുമായിരുന്നു. പിന്നീട് കോയമ്പത്തൂരേക്കും ഹൃദ്രോഗികൾ വണ്ടികയറാൻ തുടങ്ങി.

കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും മികച്ച ഹൃദയചികിത്സ കിട്ടാൻ തുടങ്ങിയതോടെ അന്തരീക്ഷം പതിയെ മാറിത്തുടങ്ങി. മാത്രമല്ല പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതചികിത്സയിൽ സമയത്തിനുള്ള പ്രാധാന്യം

വ്യക്തമായതോടെ മാറ്റങ്ങൾ അതിവേഗത്തിലായി. പിന്നെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ ആൻജിയോപ്ലാസ്റ്റി ചികിത്സയ്ക്കുള്ള കാർഡിയാക് കത്തിറ്ററൈസേഷൻ ലാബുകൾ വ്യാപകമായി.

ഇന്നു കേരളത്തിൽ എവിടെയുള്ള രോഗിയായാലും ഏതാണ്ട് ഒരു മണിക്കൂർസമയത്തിനുള്ളിൽ ഹൃദയാഘാതത്തിനുള്ള പ്രൈമറി ആൻജിയോപ്ലാസ്റ്റി സൗകര്യമുള്ള ആശുപത്രിയിലെത്താനാകും. ഇത് ഹൃദയാഘാതചികിത്സയുെട ഫലം പതിൻമടങ്ങ് മികച്ചതാക്കി, സംശയമില്ല.

സമീപനം മാറുന്നു

ഹൃദയാഘാതം വന്ന് ശസ്ത്രക്രിയാഇടപെടൽ (ഇന്റർവെൻഷൻ) വേണ്ടിവരുന്ന രോഗികളിൽ പണ്ട് 70 ശതമാനം പേരിലും നെഞ്ച് തുറന്നുള്ള ബൈപാസ് ശസ്ത്രക്രിയയായിരുന്നു.30 ശതമാനം പേർ മാത്രമേ ആൻജിയോപ്ലാസ്റ്റിയിലേക്കു പോയിരുന്നുള്ളൂ. ഇന്നത് നേരെ തിരിച്ചായി. ഇന്ന് 20–30 ശതമാനം പേർമാത്രമേ ശസ്ത്രക്രിയയ്ക്കു പോകുന്നുള്ളൂ.

ഒന്നാമത്തെ ഓപ്ഷനായി ശസ്ത്രക്രിയ തന്നെ ചെയ്യേണ്ടവരുണ്ട്. ‌‌ചികിത്സയിൽ രണ്ടാം അഭിപ്രായം ചോദിച്ചു വരുന്നവരിൽ അധികവും ആ വിഭാഗക്കാരാണ്. സർജറി ഒഴിവാക്കി ആൻജിയോപ്ലാസ്റ്റി ചെയ്യാൻ പറ്റുമോ എന്നറിയാൻ വരുന്നതാണ് അവരിൽ മിക്കവരും.

കാലം മാറുകയാണ്. ഹൃദ്രോഗചികിത്സയിൽ കുട്ടികളുെട ഹൃദ്രോഗചികിത്സ (പീഡിയാട്രിക് കാർ‍ഡിയോളജി), ഹൃദയത്തിന്റെ താളപ്പിഴകൾ പരിഹരിക്കുന്ന ഇലക്ടോഫിസിയോളജി വിഭാഗങ്ങളിലാണ് നിലവിൽ കേരളത്തിൽ മുന്നേറ്റം നടക്കാനിരിക്കുന്നത്. ഇങ്ങനെ ചികിത്സയിൽ വൻ പുരോഗതികൾവന്നാലും രോഗപ്രതിരോധത്തിനു തന്നെയാണ് നാം മുൻതൂക്കം നൽകേണ്ടത്. ഒരോരുത്തരും സ്വന്തം ജീവിതത്തിൽ‌ നടപ്പിലാക്കുന്ന ആരോഗ്യകരമായ ജീവിതശൈലിതന്നെയാണ് അതിന്റെ ആണിക്കല്ലും – ഡോ.അലി ഫൈസൽ പറയുന്നു.