Thursday 08 December 2022 02:51 PM IST : By സ്വന്തം ലേഖകൻ

ഡിഎസ്എല്‍ആര്‍ ക്യാമറകളിൽ എടുക്കും പോലെ കലക്കൻ ഫോട്ടോ എടുക്കാം... ഇതാ ഒരു കിടിലൻ ആപ്

mobile-phone-uuuuu444

സ്മാർട് ഫോണിൽ നമ്മൾ മിസ് ചെയ്യുന്ന പല ഫീച്ചറുകളും ഓരോ ദിവസവും അപ്ഡേറ്റ് ചെയ്ത് അവതരിപ്പിക്കാൻ മത്സരിക്കുകയാണ് ആപ് നിർമാതാക്കൾ. ഇത്തരത്തിൽ അപ്ഡേറ്റഡ് ആയി രംഗത്തെത്തിയ, സ്മാർട് ഫോണിൽ ഏറ്റവും എളുപ്പത്തിൽ ചെയ്യാനാകുന്ന ഒരുഗ്രൻ ഫീച്ചറിനെ കുറിച്ചാണ് ഇത്തവണ.

റെഡി വൺ, ടു, ത്രീ...

ഡിഎസ്എല്‍ആര്‍ ക്യാമറകളിൽ എടുക്കും പോലെ ഫോട്ടോകളുടെ ബാക്ക്ഗ്രൗണ്ട് ബ്ലര്‍ (Blur) ആക്കി ഫോണിൽ എടുക്കാന്‍ ആഗ്രഹമുള്ളവരാകും മിക്കവരും. എന്നാൽ നിങ്ങളുടെ ഫോണിലെ ക്യാമറയില്‍ അത്തരം ചിത്രങ്ങളെടുക്കാനുള്ള സൗകര്യം ഉണ്ടാകുകയുമില്ല. ഇക്കാര്യത്തിൽ ഇനി വിഷമിക്കേണ്ട.

ഗൂഗിള്‍ ഫോട്ടോസ് അവതരിപ്പിച്ചിരിക്കുന്ന ഫീച്ചര്‍ ഉപയോഗിച്ച് വളരെ മനോഹരമായും കൃത്യതയോടെയും ഒരൊറ്റ ക്ലിക്കില്‍ തന്നെ ഫോട്ടോകളുടെ ബാക്ഗ്രൗണ്ട് ഡിഎസ്എല്‍ആര്‍ ക്വാളിറ്റിയില്‍ ബ്ലര്‍ ചെയ്യാനാകും.

ഗൂഗിള്‍ ഫോട്ടോസ് ആപ്ലിക്കേഷന്‍ ഓപ്പണാക്കി അതില്‍ ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ആക്കേണ്ട ഫോട്ടോ സെലക്റ്റ് ചെയ്താല്‍ അതിനു താഴെ എഡിറ്റ് എന്നു കാണിക്കും. അത് സെലക്റ്റ് ചെയ്താല്‍ നിങ്ങളുടെ ഫോട്ടോ ഗൂഗിള്‍ സ്വയം വിലയിരുത്തുന്ന പ്രക്രിയ നടക്കും (അനലൈസ്). അതിനു ശേഷം ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ആക്കാന്‍ സാധ്യമായതാണെങ്കില്‍ അതിനു താഴെ പോര്‍ട്രെയ്റ്റ് (Portrait) എന്ന ഐക്കണ്‍ പ്രത്യക്ഷപ്പെടും. അതിൽ ടാപ് (Tap) ചെയ്താല്‍ ആ ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ട് നല്ല ഭംഗിയായി ബ്ലര്‍ ചെയ്യപ്പെടുന്നതു കാണാം. സൂം (Zoom) ചെയ്തു നോക്കിയാലും ആ കൃത്യതയും ക്വാളിറ്റിയും മനസ്സിലാക്കാം.

ഗൂഗിളിന്റെ പെയ്ഡ് സ്റ്റോറേജ് (Paid storage) എടുക്കുന്നവര്‍ക്കായി അവര്‍ നല്‍കുന്ന സ്പെഷൽ ഫീച്ചര്‍ ആണെങ്കിലും സ്ക്രീന്‍ ഷോട്ട് എടുത്ത് ക്രോപ് ചെയ്ത് നമുക്ക് ഇതുപയോഗിക്കാം.

മറ്റു നിരവധി മനോഹരമായ ഇഫക്റ്റുകളും (Effect) ഫില്‍റ്ററുകളുമൊക്കെ (Filter) ഇതിനോടൊപ്പം ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്:

രതീഷ് ആർ. മേനോൻ
ടെക്, സോഷ്യൽ മീഡിയ വിദഗ്ധൻ