Friday 24 February 2023 03:14 PM IST : By സ്വന്തം ലേഖകൻ

ഒരേ വാട്സാപ്പ് അക്കൗണ്ട് ഒന്നിലധികം പേർക്ക് ഉപയോഗിക്കേണ്ടി വരുമ്പോൾ? അറിഞ്ഞിരിക്കേണ്ട അപ്ഡേറ്റ്

whatsapp-update

വാട്സാപ്പ്, സ്മാർട്ട് ഫോൺ ഉപയോഗിക്കു ന്നവർ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്ന ആപ്ലിക്കേഷൻ ഇതാകുമെന്ന കാര്യത്തി ൽ തർക്കമുണ്ടാകില്ല. പലപ്പോഴും ഒരേ വാട്സാപ്പ് അക്കൗ ണ്ട് തന്നെ ഒന്നിലധികം പേർക്ക് കൈകാര്യം ചെയ്യേണ്ട സാഹചര്യം വരാം. ബിസിനസ് കാര്യങ്ങളിലും മറ്റുമാണ് ഇതു പ്രധാനമായും ആവശ്യം വരാറ്. അങ്ങനെയുള്ള അവസരങ്ങളിൽ വല്ലാതെ വലഞ്ഞവർക്കു പ്രയോജനപ്പെടുന്ന ഒരു അപ്ഡേറ്റിനെ കുറിച്ചാണ് ഇത്തവണ പറയുന്നത്.

ഡബിളല്ല, ഇനി നാല്

ഒരു അക്കൗണ്ട് തന്നെ ഒരേ സമയം നാലു ഡിവൈസുകളില്‍ ഉപയോഗിക്കാനാകുന്ന തരത്തിലുള്ള അപ്ഡേറ്റ് ആണു വാട്സാപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. അതായതു നമ്മള്‍ സിംകാർഡ് ഇട്ടിട്ടുള്ള ഫോണ്‍ ഇന്റര്‍നെറ്റുമായി കണക്റ്റഡ് ആണെങ്കിലും അല്ലെങ്കിലും ആ നമ്പറിലുള്ള വാട്സാപ്പ് ആക്ടിവേറ്റ് ചെയ്തിട്ടുള്ള ഒന്നിലേറെ ഡിവൈസുകളിൽ മെസ്സേജ് റിസീവും (Receive) സെൻഡും (Send) ആകും.

ഈ നാലു ഡിവൈസുകളിലും ഒരേ സമയം തന്നെ അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ എല്ലാ സന്ദേശങ്ങളും കാണാനുമാകും. അതെങ്ങനെ എന്നു നോക്കാം.

പഠിക്കാം പടിപടിയായി

വാട്സാപ്പ് വേണ്ട ഫോൺ നമ്പറിൽ അക്കൗണ്ട് തുറക്കുന്നതിനെ കുറിച്ചും ഒരു ഫോണിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അക്കൗണ്ട് മറ്റൊരു ഫോണിലേക്കു ട്രാൻസ്ഫർ ചെയ്യുന്നതിനെ കുറിച്ചുമൊന്നും ഇനി പറയേണ്ട കാര്യമില്ലല്ലോ.

ഒരു ഡിവൈസിൽ ആക്ടിവേറ്റ് ആയിരിക്കുന്ന അക്കൗണ്ടിന്റെ നമ്പർ ഉപയോഗിച്ചു മറ്റൊരു ഡിവൈസിൽ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യണമെങ്കിൽ ആദ്യ ഡിവൈസിലേക്കു വരുന്ന ഒടിപി രേഖപ്പെടുത്തി നൽകണം. ആ നിമിഷം മുതൽ പഴയ ഡിവൈസിലെ അക്കൗണ്ട് മരവിക്കുകയും (Freeze) ചെയ്യും. ഇതായിരുന്നു നിലവിലെ രീതി.

ഒന്നിലേറെ ഡിവൈസുകളിൽ വാട്സാപ്പ് ഉപയോഗിക്കുന്ന വിധം ഇതാ പഠിച്ചോളൂ. രണ്ടാമത്തെ ഡിവൈസിൽ വാട്സാപ്പ് അക്കൗണ്ട് തുറക്കാനുള്ള ഫോൺ നമ്പർ (നിലവിൽ ഒരു അക്കൗണ്ട് ഉള്ള നമ്പർ) ടൈപ് ചെയ്തു കൊടുക്കേണ്ട വിൻഡോയിലെത്തുക. ഇവിടെ ഫോൺ നമ്പർ ടൈപ് ചെയ്യുന്നതിനു പകരം മുകളിൽ വലതുവശത്തായുള്ള മൂന്നു ഡോട്ടുകളിൽ അമര്‍ത്തുക. അപ്പോൾ ‘ലിങ്ക് എ ഡിവൈസ്’ (Link a device) എന്ന ഓപ്ഷൻ കാണാം.

ഇതാ ആക്ടിവേറ്റ് ആകുന്നു

‘ലിങ്ക് എ ഡിവൈസ്’ സെലക്ട് ചെയ്യുമ്പോൾ ഒരു ക്യൂആര്‍ കോഡ് കിട്ടും. ഇനി സിം കാർഡ് ആക്ടിവേറ്റ് ആയിരിക്കുന്ന ആദ്യ ഡിവൈസിലെ വാട്സാപ്പ് മെനുവിൽ കയറുക. അവിടെ വരുന്ന ഓപ്ഷനുകളിൽ ലിങ്ക്ഡ് ഡിവൈസസ് (Linked devices) എന്നു കാണാം. ഇത് ഓപ്പൺ ചെയ്യുമ്പോൾ ലിങ്ക് എ ഡിവൈസ് (Link a device) എന്ന ഓപ്ഷൻ കാണാം.

അതിൽ ടച്ച് ചെയ്താൽ ക്യൂആർ കോഡ് സ്കാൻ ചെയ്യാനുള്ള വിൻഡോ ഓപ്പണാകും. ഇതുപയോഗിച്ച് രണ്ടാമത്തെ ഡിവൈസിലെ ക്യൂആർ കോഡ് സ്കാൻ ചെയ്തോളൂ. അപ്പോൾ നിങ്ങളുടെ ആദ്യ ഡിവൈസിൽ ആക്ടിവേറ്റ് ആയിരിക്കുന്ന വാട്സാപ്പ് രണ്ടാമത്തെ ഡിവൈസിലും ആക്ടിവേറ്റ് ആകും.

whatsapp-new

ഇങ്ങനെ നാലു ഡിവൈസുകളിൽ വരെ ഒരു വാട്സാപ്പ് അക്കൗണ്ട് ആ ക്ടിവേറ്റ് ചെയ്യാം. അതായതു നാലു പേർ ഉപയോഗിക്കുന്ന ഫോണുകളിൽ ഒരു വാട്സാപ്പ് അക്കൗണ്ട് ആക്ടിവേറ്റ് ആയിരിക്കുമെന്നു മാത്രമല്ല മറ്റു മൂന്നുപേരും നടത്തുന്ന ചാറ്റുകൾ വായിക്കാനും ഇടയ്ക്കു കയറി മെസേജുകൾ അയയ്ക്കാനും വരെ സാധിക്കും.

വാട്സാപ്പ് മെനുവിലെ ലിങ്ക്ഡ് ഡിവൈസസ് സെലക്ട് ചെയ്താൽ വാട്സാപ്പ് ഏതൊക്കെ ഡിവൈസിൽ ആ ക്ടിവേറ്റ് ആണെന്ന് അറിയാനാകും. ഇതിൽ ആവശ്യമില്ലാത്തവ റിമൂവ് ചെ യ്യാനുമാകാം.

രതീഷ് ആർ. മേനോൻ
ടെക്, സോഷ്യൽ മീഡിയ വിദഗ്ധൻ