Tuesday 13 December 2022 02:49 PM IST : By സ്വന്തം ലേഖകൻ

മൊബൈൽ ആപ്ലിക്കേഷനുകൾ ‘ആപ്പ്’ ആകരുതേ..: ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

apps-mobbb64367

മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

. ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക.

. ഗൂഗിൾ വഴി സെർച്ച് ചെയ്ത് കിട്ടുന്ന ലിങ്കുകൾ, ഇമെയിൽ സോഷ്യൽ മീഡിയ വഴിയും ലഭിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.

. മൊബൈൽ ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം, ആന്റിവൈറസ് സോഫ്ട്‍വെയറുകൾ അടിക്കടി അപ്‌ഡേറ്റ് ചെയ്യുക.

. വളരെ അത്യാവശ്യമായവ ഒഴിച്ച് ബാക്കിയുള്ള ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക.

. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവ ആവശ്യപ്പെടുന്ന പെർമിഷനുകൾ പരിശോധിക്കുകയും ആപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമില്ലാത്ത പെർമിഷനുകൾ കൊടുക്കാതിരിക്കുകയും ചെയ്യുക.

. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂ എന്നിവയെ കുറിച്ച് വിലയിരുത്തുക.

. മൊബൈൽ ഫോൺ വാങ്ങുമ്പോഴും സർവീസ് ചെയ്ത ശേഷവും ഫാക്ടറി റീസെറ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക.

കടപ്പാട് - കേരളാ പൊലീസ്