Thursday 15 December 2022 04:47 PM IST : By സ്വന്തം ലേഖകൻ

‘മൂന്നു മാസത്തിനകം ഉടമസ്ഥാവകാശം മാറ്റണം’; വാഹനയുടമ മരണപ്പെട്ടാൽ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

istockphoto-1133561369-612x612

വാഹന ഉടമ മരണപ്പെട്ടാൽ ഉടമസ്ഥാവകാശം മാറ്റുന്നത് സംബന്ധിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ അറിയാം.

.  മൂന്ന് മാസത്തിനകം ഉടമസ്ഥാവകാശം അനന്തരാവകാശിയുടെ പേരിലേക്ക് മാറ്റണം.

. ഉടമ മരണപ്പെട്ടാൽ ടി വിവരം 30 ദിവസത്തിനകം രജിസ്റ്ററിങ് അതോറിറ്റിയെ അറിയിക്കണം.

. ഫോറം നമ്പർ 31 ൽ www.parivahan.gov.in എന്ന വെബ് വിലാസത്തിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷയോടൊപ്പം

1) നിശ്ചിത ഫീസ് ഒടുക്കിയിരിക്കണം.

2) മരണ സർട്ടിഫിക്കറ്റ് (Death Certificate)

3) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC)

4) ഇൻഷുറൻസ്

5) ആധാർ കാർഡ്

6) 100 രൂപയുടെ മുദ്രപത്രത്തിൽ ഉള്ള നോട്ടറി അഫിഡവിറ്റ് (രജിസ്റ്ററിങ് അതോറിറ്റി ആവശ്യപ്പെടുന്ന പക്ഷം)

7) ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് അഥവാ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ്.

കൂടാതെ മുഴുവൻ അനന്തരാവകാശികളും കൂടിക്കാഴ്ചയ്ക്ക് ഹാജരാവേണ്ടി വരും (രജിസ്റ്ററിംഗ് അതോറിറ്റി ആവശ്യപ്പെടുന്ന പക്ഷം) 

Link