Thursday 06 April 2023 12:52 PM IST : By സ്വന്തം ലേഖകൻ

ആവശ്യമില്ലാതെ കുരയ്ക്കുന്ന നായ്ക്കുട്ടി, അച്ചടക്കം പഠിപ്പിക്കാൻ ഇതാണ് ട്രിക്ക്

dr-pet-dog667743

നായ്ക്കുട്ടിയെ അനുവദിച്ചിരിക്കുന്ന ഇടത്ത് മലമൂത്രവിസർജനം നടത്താൻ പഠിപ്പിക്കേണ്ടത് എങ്ങനെയെന്ന്  കഴി‍‍ഞ്ഞ ലക്കത്തിൽ പറഞ്ഞുവല്ലോ. അച്ചടക്കമുള്ള, ഉടമയുടെ ആജ്ഞകളെ അനുസരിക്കുന്ന ‘സല്‍സ്വഭാവി’യായി നായയെ വളര്‍ത്താനുള്ള വഴികളാണ് ഇക്കുറി.

∙ രണ്ടുമാസം പ്രായമാകുമ്പോഴേക്കും നായ്ക്കുട്ടികൾക്ക് 28 പാല്‍പ്പല്ലുകള്‍ ഉണ്ടാകും. ആറു മാസത്തിനുള്ളില്‍ പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരം പല്ലുകള്‍ വരും. ഈ സമയത്ത് കിട്ടുന്നതൊക്കെ കടിക്കാനുള്ള പ്രവണതയുണ്ടാകും. ഈ ശീലം തടയാൻ ലെതര്‍ബോണുകള്‍, ച്യൂബോണുകള്‍ എന്നിവ കടിക്കാന്‍ കൊടുത്താല്‍ മതി.

∙ നായ കുരയ്ക്കുമ്പോൾ കാരണത്തിന് അ നുസരിച്ച് കുരയുടെ രീതിയിലും മാറ്റമുണ്ടാകും. അതറിഞ്ഞു പരിഹരിക്കുക. നായ സദാ ആവശ്യമില്ലാതെ കുരയ്ക്കുന്നെങ്കിൽ നായയുടെ അടുത്തു ചെന്ന് ഇടതുകൈ കൊണ്ട് അതിന്റെ വായ പതുക്കെ അടച്ചുപിടിക്കുകയും ‘നോ’ പറയുകയും ചെയ്യുക. കുര നിര്‍ത്തുന്ന സമയത്ത് സ്‌നേഹത്തോടെ പ്രശംസിക്കുക. കുരശീലം കുറയും.

∙ വീടിനുള്ളില്‍ വളര്‍ത്തുന്ന നായ കട്ടിലിലും സോഫയിലുമൊക്കെ കയറിക്കിടക്കാറുണ്ട്. ഇത് തടയാൻ അവര്‍ക്കായി പ്രത്യേക സ്ഥലം ഒരുക്കണം. അനുസരണക്കേട് കാട്ടുമ്പോൾ നോ എന്നു ശക്തമായി പറയുക.

∙ കൂട്ടില്‍ കയറാന്‍ നായ് മടിക്കുന്നുണ്ടെങ്കിൽ കയറിയാല്‍ പിന്നെ, ഇറങ്ങാന്‍ കഴിയില്ലെന്ന അനുഭവപാഠം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ.അബ്ദുൾ ലത്തീഫ് .കെ
എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ
വെറ്ററിനറി സർജൻ