Wednesday 15 March 2023 02:36 PM IST : By സ്വന്തം ലേഖകൻ

അരുമകൾ നിന്ന നിൽപിൽ പിടഞ്ഞു വീണാൽ? വളർത്തു മൃഗങ്ങളിലെ അപസ്മാരം, മുൻകരുതല്‍ ഇങ്ങനെ

pets-story

അനുഭവിക്കുന്നവരും കണ്ടുനിൽക്കുന്നവരുംഒരുപോലെ ഭയക്കുന്ന അസുഖമാണ് അപസ്മാരം അഥവാ എപിലെപ്സി (Epilepsy). പ്രായഭേദമന്യേ നായകളിലും പൂച്ചകളിലും ഒരുപോലെ കാണപ്പെടുന്ന ഈ അവസ്ഥക്കു കാരണങ്ങൾ പലതാണ്. ശരീരത്തിന്റെ കോശങ്ങളിലേക്കുള്ള ആന്തരികമായ വൈദ്യുത തരംഗങ്ങൾ അൽപനേരം അനിയന്ത്രിതമായിത്തീരുമ്പോഴാണ്‌ അപസ്മാരം സംഭവിക്കുന്നത്.

∙ കൈകാലുകള്‍ ബലമായി വിറയ്ക്കുക, കണ്ണു മുകളിലേക്ക് മറിയുക, വായില്‍ നിന്നു നുരയും പതയും ഒഴുകുക, മലമൂത്ര വിസര്‍ജ്ജനം നടക്കുക, നാവു കടിക്കുക എന്നിവയാണു പൊതുവെ കാണുന്ന ലക്ഷണങ്ങൾ. ഇതു സംഭവിച്ച് രണ്ടോ മൂന്നോ മിനിറ്റുകൾക്കകം ഓമനമൃഗങ്ങൾ എഴുന്നേൽക്കുകയും സംഭവിച്ചതിനെപ്പറ്റി ഓർമയില്ലാത്തു പോലെ പെരുമാറുകയും ചെയ്യും.

∙ അപസ്മാരം ആരംഭിച്ചാൽ ഉടനെ വശങ്ങളിലേക്കു ചെരിച്ചു കിടത്തുക. തലയണയോ മറ്റോ തലയുടെ താഴെയും ഇരുവശവും വച്ചാൽ തല ശക്തമായി നിലത്തു പ്രഹരിക്കുന്നത് ഒഴിവാക്കാം. ഛർദിക്കുകയാണെങ്കിൽ തല പതിയെ ഉയർത്തി കൊടുക്കാം. ഇല്ലെങ്കിൽ ഛർദിച്ച പദാർഥങ്ങൾ ശ്വാസകോശത്തിൽ പോകാനിടയുണ്ട്. ശരീരത്തിലേക്കുവെള്ളം ഒഴിക്കുകയോ എടുത്ത് ഉയർത്താൻ ശ്രമിക്കുകയോ ചെയ്യരുത്.

∙ ശരീരം ശാന്തമാകുമ്പോൾ വെറ്ററിനറി ഡോക്ടറെ സമീപിക്കുക. തലച്ചോറിന്റെ പ്രശ്നമാണോ രക്തത്തിലെ അ ണുബാധയാണോ മറ്റെന്തെങ്കിലും രോഗ കാരണമാണോ എന്നു കണ്ടെത്തി ചികിത്സ ആരംഭിക്കാം. ചില ഘട്ടങ്ങളിൽ ആജീവനാന്തം മരുന്നുകൾ ആവശ്യമാകാറുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ.അബ്ദുൾ ലത്തീഫ് .കെ
എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ
വെറ്ററിനറി സർജൻ