Saturday 31 December 2022 03:31 PM IST : By സ്വന്തം ലേഖകൻ

ഈ ‘ഹലോ പറയൽ’ ദുഃശീലമാണ്... നായ ശരീരത്തിലേക്ക് ചാടിക്കയറുന്ന ശീലം എങ്ങനെ ഒഴിവാക്കാം?

pet643ghhytr

നിങ്ങൾ പുറത്തുപോയി വീട്ടിൽ തിരിച്ചെത്തുമ്പോഴും അതിഥികൾ വരുമ്പോഴുമൊക്കെ വളർത്തു നായ ശരീരത്തിൽ ചാടികയറുന്നത് പലർക്കും തലവേദനയാകാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ?

നായയെ സംബന്ധിച്ച് ഇത് സ്വാഭാവിക സ്നേഹ പ്രകടനമാണ്. നായകളുടെ ലോകത്തെ ‘ഹലോ’ പറയലാണ് ഇതെന്നു പറയാം. ഇങ്ങനെ ആവേശഭരിതരായി വരുന്നവരെ തിരിച്ച് അഭിസംബോധന ചെയ്യുകയും തലോടുകയും വഴി നമ്മൾ അറിയാതെ ആ സ്വഭാവം ഊട്ടിയുറപ്പിക്കുന്നു. ഈ ദുഃശീലം രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കാനുള്ള മാർഗമാണ് ചുവടെ.

∙  ഒന്നാം ഘട്ടമായി ശാന്തമായ ഒരു ചുറ്റുപാടിൽ നായയുടെ കഴുത്തിൽ ലീഷ് ഇട്ടു കെട്ടിയിടുക. നായയ്ക്ക് ഇഷ്ട്ടപ്പെട്ട ഭക്ഷണ പദാർഥമോ ട്രീറ്റോ കയ്യിൽ പിടിപ്പിച്ച് നായയുടെ അടുത്തേക്കു ചെല്ലുക. മുൻ കാലുകൾ നിലത്ത് ഉറപ്പിച്ചു വയ്ക്കാതെ ചാടുകയാണെങ്കിൽ ഉറച്ച ശബ്ദത്തിൽ ‘നോ’ പറഞ്ഞു തിരിഞ്ഞു നടക്കുക.

∙ തിരിച്ചു വന്നു ആവർത്തിച്ച് ശ്രമിക്കുക. നിങ്ങൾ അടുത്തെത്തുമ്പോൾ കാലുകൾ നിലത്തുറപ്പിച്ചു നിൽക്കുന്ന ഘ ട്ടത്തിൽ മാത്രം ഭക്ഷണം കൊടുത്ത് പ്രോത്സാഹിപ്പിക്കുക.

∙ രണ്ടാം ഘട്ടത്തിൽ വീട്ടിൽ സുഹൃത്തുക്കളെ വിളിച്ചു വരുത്തുക. വാതിൽ തുറക്കുന്ന കൃത്യം സമയത്ത് നായയ്ക്ക് നിലത്തു മൂന്നോ നാലോ സ്ഥലങ്ങളിലായി ട്രീറ്റ് ഇട്ടു കൊടുക്കുക. സുഹൃത്ത് അകത്തു കയറുന്ന സമയം മുതൽ പുറത്തു പോകുന്നത് വരെ നായയെ ഒരു തരത്തിലും എൻഗേജ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.

കടപ്പാട്: ഡോ. അബ്ദുൾ ലത്തീഫ് .കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, വെറ്ററിനറി സർജൻ

Tags:
  • Vanitha Veedu