Friday 14 April 2023 03:48 PM IST : By സ്വന്തം ലേഖകൻ

‘അടുക്കളത്തോട്ടത്തിൽ പച്ച പിടിക്കും മല്ലി’; ശരിയായ രീതിയിൽ വളർത്താൻ അറിയേണ്ട കാര്യങ്ങൾ

malliyila4466g

മല്ലിയുടെ വിത്തുകൾ മുളയ്ക്കുന്നില്ലെന്നാണോ പരാതി ? വർഷം മുഴുവൻ മല്ലി കൃഷി ചെയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...

∙ നേരിയ വെയിലുള്ള ഇടമാണ് അനുയോജ്യം. ചൂടു കൂടി യാൽ വളർച്ച കുറയും. വേഗം പൂത്തുപോകും. ശക്തമായ മഴ ഒഴിവാക്കാം. മഴമറയ്ക്കുള്ളിലും വളർത്താം.

∙ചട്ടിയിൽ 2:1:1 അനുപാതത്തിൽ മണ്ണ്, മണൽ ചാണകം മിശ്രിതമൊരുക്കുക. മണലിനു പകരം ചകിരിച്ചോറായാലും മതി. മിശ്രിതത്തിൽ പത്തു കിലോ മണ്ണിന് 200 ഗ്രാം എന്ന കണക്കിൽ  കുമ്മായം ചേർക്കണം. നിലത്തു കിളച്ചൊരുക്കിയ മണ്ണിൽ ജൈവവളം ചേർത്തു വിത്തു പാകാം. 

∙ വിപണിയിൽ വിത്തുകൾ ലഭിക്കും. പച്ച മല്ലിയും പാകാം. വിത്ത്, ഉരുണ്ട തടി കൊണ്ട് ഉരുട്ടി രണ്ടാക്കുക. രാത്രി വെള്ളത്തിൽ കുതിർത്ത വിത്ത് പിറ്റേന്ന് അര സെ. മീ. താഴ്ത്തി 15 സെ. മീ. അകലത്തിൽ പാകുക. രണ്ടാഴ്ചയ്ക്കുളളിൽ വിത്ത് മുളയ്ക്കും.10 ദിവസത്തിനു ശേഷം 30 ലീറ്റർ വെള്ളത്തിൽ ഓരോ കിലോ വീതം  വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക്, ചാണകം ഇവ ചേർത്തു രണ്ടു ദിവസം പുളിപ്പിക്കണം. വെള്ളം ചേർത്തു നേർപ്പിച്ച് ചെടിച്ചുവട്ടിൽ ഒഴിക്കുക. 

∙ ആഴ്ചയിൽ ഒരു ദിവസം നേർപ്പിച്ച വളം നൽകണം. ഇടയ്ക്കു ഗോമൂത്രം നേർപ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തളിക്കാം. 14 ദിവസത്തിലൊരിക്കൽ രാവിലെയോ വൈകിട്ടോ ചെടി നനച്ച ശേഷം ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം  സ്യൂേഡാമോണാസ് ചേർത്തു തളിക്കുക. 

∙ മൂന്ന് ആഴ്ച മുതൽ വിളവെടുക്കാം. കേടു വന്ന ഇലക ൾ പറിച്ചു നശിപ്പിക്കുക. പൂവ് നുള്ളിക്കളയണം. ഇലകൾ മണ്ണിൽ മുട്ടാതെ ശ്രദ്ധിക്കണം. 

കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ അസിസ്റ്റന്റ് ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

Tags:
  • Vanitha Veedu