Saturday 22 April 2023 12:24 PM IST : By സ്വന്തം ലേഖകൻ

പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ... വേനൽചൂടിൽ നിന്നു വളർത്തുമൃഗങ്ങളെ എങ്ങനെ രക്ഷിക്കാം?

petvfdddfffg667

മനുഷ്യരെ പോലെ വിയർക്കാൻ കഴിയാത്ത, കട്ടിയുള്ള രോമമുള്ള ജീവികളായതിനാൽ ഓമനമൃഗങ്ങൾക്കു ശരീരത്തിന്റെ താപനില സ്വയം കുറയ്ക്കാനുള്ള മാർഗങ്ങൾ കുറവാണ്. പെട്ടെന്ന‌ു സൂര്യാഘാതം ഏൽക്കാനുമിടയുണ്ട്. അതിനാൽ ശ്രദ്ധ വേണം.  

∙ തണലില്ലാത്ത സ്ഥലങ്ങൾ, വീടിന്റെ ടെറസ്, അടച്ചിട്ട കാറിനുള്ളിൽ എന്നിങ്ങനെ ചൂട് ഏൽക്കുന്ന സാഹചര്യങ്ങളിൽ നിന്ന് അരുമമൃഗങ്ങളെ ഒഴിവാക്കണം.

∙ നാവ് പുറത്തിട്ടു കൊണ്ടുള്ള അമിതമായ കിതപ്പ്, തളർച്ച, ബോധം നഷ്ടപ്പെടുക, അപസ്മാര ലക്ഷണങ്ങൾ, വയറിളക്കം, ഛർദി,  ശരീരത്തിൽ തൊടുമ്പോൾ കടുത്ത ചൂട് അനുഭവപ്പെടുക എന്നിങ്ങനെ ഹീറ്റ്‌ സ്ട്രോക്കിന്റെ  ലക്ഷണം  പലതാണ്.  തെർമോമീറ്റർ  കക്ഷത്തിൽ വച്ചു നോക്കിയാൽ ടെംപറേച്ചർ 40 ഡിഗ്രി സെൽഷ്യസിലും മേലെയായിരിക്കും.

∙ ലക്ഷണം കണ്ടാൽ ഉടനടി തണലുള്ള, വായു സഞ്ചാരമുള്ള സ്ഥലത്തേക്കു മാറ്റി കുടിക്കാൻ തണുത്ത വെള്ളം കൊടുക്കുക. കുടിക്കാൻ വിസമ്മതിക്കുകയാണെങ്കിൽ ഐസ് ക്യൂബോ ഐസ്ക്രീമോ (ചോക്‌ലെറ്റ് ഐസ്ക്രീം ഒഴികെ) നാവിൽ തേച്ചു കൊടുക്കാം.

ഇങ്ങനെ ചെയ്ത് 15 മിനിറ്റ് കൊണ്ടു ചൂടും കിതപ്പും കുറയുന്നില്ലെങ്കിൽ കനം കുറഞ്ഞ തുണിയിൽ ഐസ് ക്യൂബുകൾ പൊതിഞ്ഞു കക്ഷങ്ങളിലും തുടയിടുക്കിലും കഴുത്തിനു താഴെയും വച്ചു കൊടുക്കാം. 15 മിനിറ്റ് കൂടി കഴിഞ്ഞിട്ടും കിതപ്പും ബുദ്ധിമുട്ടും തുടരുകയാണെങ്കിൽ അതു ഹൃദയാഘാതത്തിലേക്കും കിഡ്നി തകരാറിലേക്കും നയിക്കാം. ഉടൻ മൃഗാശുപത്രിയിൽ എത്തിച്ചു  ചികിത്സ നൽകണം.

കടപ്പാട്: ഡോ. അബ്ദുൾ ലത്തീഫ് .കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, വെറ്ററിനറി സർജൻ

Tags:
  • Vanitha Veedu