Tuesday 07 March 2023 12:42 PM IST : By സ്വന്തം ലേഖകൻ

ഇൻസ്‌റ്റന്റ് ഇഡ്ഡലി മിക്സ്, വീട്ടമ്മമാർക്ക് ഇനി പ്രാതൽ തയാറാക്കാം ഞൊടിയിടയിൽ!

idli powder

‍ജോലിയുള്ള വീട്ടമ്മമാർക്ക് പ്രാതൽ എന്തു തയാറാക്കും എന്നത് വലിയ ടെൻഷൻ അണ്. ഇ‍‍ഡ്ഡലിയോ ദോശയോ തയാറാക്കണമെങ്കിൽ തലേ ദിവസം അരിയും ഉഴുന്നും കുതിർക്കണം, അത് അരയ്ക്കണം പുളിക്കാൻ വയ്ക്കണം. ഇനി ആ പ്രയാസങ്ങൾ ഒന്നും വേണ്ട. ഇതാ ഇങ്ങനെ തയാറാക്കി നോക്കൂ.

ഇൻസ്‌റ്റന്റ് ഇഡ്ഡലി മിക്സ്

1.ഉഴുന്ന് – ഒരു കപ്പ്

2.വെളുത്ത അവൽ – അരക്കപ്പ്

3.അരിപ്പൊടി – രണ്ടു കപ്പ്

ബേക്കിങ് സോഡ – മുക്കാൽ ചെറിയ സ്പൂൺ

ഉപ്പ് – ഒരു ചെറിയ സ്പൂൺ

4.തൈര് – ഒരു കപ്പ്

വെള്ളം – പാകത്തിന്

പാകം ചെയ്യുന്ന വിധം

‌∙പാൻ ചൂടാക്കി ഉഴുന്ന് വറുക്കുക.

∙ഇതിലേക്ക് അവൽ ചേർത്തു അഞ്ചു മിനിറ്റ് വറുക്കുക. നിറ‌ം മാറാതെ നോക്കണം.

∙തണുത്തു കഴിയുമ്പോൾ മിക്സിയിൽ നന്നായി പൊടിച്ച് അരിച്ചെടുക്കണം.

∙ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ഒരു സിപ്പ് ലോക്ക് കവറിലോ വായു കടക്കാത്ത പാത്രത്തിലോ സൂക്ഷിക്കാം.

∙ഇഡ്ഡലി തയാറാക്കാൻ ഇതിൽ നിന്നും രണ്ടു കപ്പ് പൊടി എടുക്കുക.

∙ഇതിലേക്ക് നാലാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇഡ്ഡലി മാവിന്റെ പാകത്തിനു വെള്ളം ചേർക്കണം.

∙ഉപ്പ് പാകത്തിനാക്കി അഞ്ചു മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം ഇഡ്ഡലികൾ തയാറാക്കാം.

Tags:
  • Breakfast Recipes
  • Easy Recipes
  • Pachakam