Friday 08 March 2019 04:56 PM IST : By സ്വന്തം ലേഖകൻ

‘നമ്മള്‍ മോശമാണെന്ന് പറയുന്നവരോട് ഗുഡ്ബൈ പറയാനുള്ള സമയമാണിത്’! പരിഹസിക്കുന്നവർക്ക് വിദ്യയുടെ ഗംഭീര മറുപടി

vidhya-new

നിറത്തിന്റെയും തടിയുടെയും പേരിൽ സ്ത്രീകളെ പരിഹസിക്കുന്നവർക്ക് വനിതാ ദിനത്തിൽ ഗംഭീര മറുപടി നൽകി ബോളിവുഡ് സുന്ദരി വിദ്യാ ബാലൻ.

പുകവലിക്കുന്ന, നഗ്നയായ ഒരു തടിച്ച സ്ത്രീയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചാണ് വിദ്യ തന്റെ വനിതാ ദിനാശംസകൾ നേർന്നത്. അവനവനെ തന്നെ സ്നേഹിക്കണം എന്ന സന്ദേശമാണ് വിദ്യ പ്രധാനമായും പങ്കു വെക്കുന്നത്.

നമ്മള്‍ സ്വയം അംഗീകരിക്കേണ്ട സമയമാണിതെന്നും മുന്‍പ് ചെയ്തിട്ടില്ലെങ്കില്‍ ഇന്ന് തന്നെ അത് ചെയ്ത് തുടങ്ങുകയെന്നും നിങ്ങളുടെ ശരീരത്തെ, മനസിനെ, ആത്മാവിനെ സ്നേഹിക്കേണ്ട സമയമാണ് ഇതെന്നും ചിത്രത്തോടൊപ്പം വിദ്യ കുറിച്ചു.

മെലിയാനോ, വെളുക്കാനോ, സ്മാര്‍ട്ടാകാനോ, ഹോട്ട് ആകാനോ, കൂള്‍ ആകാനോ, പണക്കാരിയാകാനോ, വിജയിയാകാനോ ഒന്നും കാത്തുനില്‍ക്കേണ്ട. നമ്മള്‍ മോശമാണെന്ന് പറയുന്നവരോട് ഗുഡ്ബൈ പറയാനുള്ള സമയമാണിതെന്നും വിദ്യ.

നമ്മള്‍ ഏറ്റവും മികച്ചതാവേണ്ട കാര്യമില്ലെന്നും ഇന്ന് എങ്ങനെയാണോ അതാണ് ഏറ്റവും മികച്ചതെന്നും നാളെ മറ്റൊരു ദിവസമാണെന്നും അന്നത്തെ നിങ്ങളും ഏറ്റവും മികച്ചതായിരിക്കുമെന്നും വിദ്യ കുറിക്കുന്നു.

താരത്തിന്റെ പോസ്റ്റിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.