Thursday 02 June 2022 02:46 PM IST : By സ്വന്തം ലേഖകൻ

50 വയസ് കഴിഞ്ഞാൽ ഗർഭധാരണം സംഭവിക്കാൻ സാധ്യതയുണ്ടോ?; ഈ ലക്ഷണങ്ങൾ പറയുന്നത്

pregz

ആരോഗ്യപ്രശ്നങ്ങൾ, ഗർഭാശയരോഗങ്ങൾ, വന്ധ്യത എന്നിവ സംബന്ധിച്ച േചാദ്യോത്തരങ്ങൾ

എനിക്ക് 53 വയസ്സ്. ഞങ്ങൾക്ക് നാലു കുട്ടികളുണ്ട്. എനിക്ക് പീരിയഡ് ഇപ്പോൾ ക്രമം തെറ്റിയാണു വരുന്നത്. രണ്ടു മാസമോ മൂന്നു മാസമോ കൂടുമ്പോൾ ആണു പീരിയഡ‌്സ് വരുന്നത്. ഗർഭധാരണം സംഭവിക്കാൻ സാധ്യതയുണ്ടോ? എന്താണു ശ്രദ്ധിക്കേണ്ടത്?

രജനി, കൊല്ലം

A ഗർഭധാരണം 53 വയസ്സു കഴിഞ്ഞാൽ വളരെ അപൂർവമാണ്. ആർത്തവം ക്രമം തെറ്റുന്നതിനാൽ ഡോക്ടറെ കണ്ട് വിദഗ്ധ പരിശോധന നടത്താം. ഫൈബ്രോയ്ഡ് കൊണ്ട് ഉണ്ടാകാവുന്ന മറ്റ് അസുഖങ്ങളോ, ആർത്തവ സംബന്ധമായ രോഗാവസ്ഥകളോ മൂത്രതടസ്സമോ, മലബന്ധമോ ഇല്ലെങ്കിൽ കൂടെക്കൂടെ പരിശോധന കൊണ്ടു െെഫബ്രോയിഡുകൾക്ക് വ്യത്യാസം വരുന്നുണ്ടോ എന്നു നിരീക്ഷിക്കാം. സാധാരണയിൽ നിന്ന് എന്തെങ്കിലും വ്യത്യാസമായി കണ്ടാൽ ഗർഭാശയവും ഫൈബ്രോയിഡും എടുത്തുകളയുന്നതാണ് നല്ലത്.

വിവരങ്ങൾക്ക് കടപ്പാട്; ഡോ. സുഭദ്ര നായർ

കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്,

േകാസ്മോപൊളിറ്റൻ േഹാസ്പിറ്റൽ,

തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ

(റിട്ട.), ഡിപാർട്മെന്റ് ഒാഫ് ൈഗനക്കോളജി,

െമഡിക്കൽ േകാളജ്, തിരുവനന്തപുരം

Tags:
  • Pregnancy Tips