Wednesday 18 January 2023 04:23 PM IST : By സ്വന്തം ലേഖകൻ

കോഴിക്കോട് ബീച്ചില്‍ കടല വിറ്റു കിട്ടിയ പണം സ്വരുക്കൂട്ടി; സ്കേറ്റിങ് ബോര്‍ഡില്‍ രാജ്യം ചുറ്റാനൊരുങ്ങി മധു, വിഡിയോ സ്റ്റോറി

maduugbbn

കോഴിക്കോട് ബീച്ചില്‍ കടല വിറ്റു കിട്ടിയ പണം സ്വരുക്കൂട്ടി സ്കേറ്റിങ് ബോര്‍ഡില്‍ രാജ്യം ചുറ്റാനൊരുങ്ങി മധു. യാത്രയ്ക്ക് മേയര്‍ ബീന ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. കേരളം ചുറ്റിയ അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് മധുവിന്റെ രാജ്യപര്യടനം. ചുറ്റുപാടുകളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള മറുപടി കൂടിയാണ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ മധുവിന്റെ ഓള്‍ ഇന്ത്യാ യാത്ര. ആത്മാര്‍ഥമായ ആഗ്രഹം മനസ്സിലുണ്ടെങ്കില്‍ എന്തും നേടിയെടുക്കാന്‍ കഴിയുമെന്ന് മധു പറയുന്നു. വിഡിയോ സ്റ്റോറി കാണാം..