Wednesday 22 November 2023 03:38 PM IST

ട്രെൻഡിനും അതീതമായതു വേണം എന്ന് വീട്ടുകാർ: ഇതായിരുന്നു ആർക്കിടെക്ടിന്റെ മറുപടി

Sona Thampi

Senior Editorial Coordinator

so1

ചാഞ്ഞും ചരിഞ്ഞുമിരിക്കുന്ന ബോക്സുകളാണ് ഇൗ വീടിന്റെ ആകർഷണം. ബോക്സുകളുടെ ചുമരിൽ വുഡൻ ഡിസൈനിലുള്ള പ്ലാങ്കുകൾ കൂടി പതിച്ചപ്പോൾ ഇരട്ടി ഭംഗിയായി.

മുൻഭാഗത്തുള്ള പോർച്ച് വീടിനോട് ചേർന്ന് മറ്റൊരു ബോക്സ് പോലെ നിൽക്കുന്നു. വീടിനുള്ള ക്ലാഡിങ് അലങ്കാരം പോർച്ചിനു മുൻവശത്തും കൊടുത്തിരിക്കുന്നു.

so2 ലിവിങ് ഏരിയ : ഇരിക്കാനുള്ള ഭാഗത്ത് തടി ഫിനിഷും ബാക്കിയുള്ളിടത്ത് ടൈലും കൊടുത്ത് ഫ്ലോറിനെ പകുത്തു. ഭിത്തി നിറയുന്ന ജനലുകളാണ് ഒരു ഭാഗത്ത്. പിറകിലായി കാണുന്ന ഇൻബിൽറ്റ് അക്വേറിയം, ലിവിങ്ങിനെയും ഡൈനിങ്ങിനെയും വേർതിരിക്കുന്ന ഭിത്തിയിലാണ്

ആധുനികതയുടെ സ്പർശം ഉള്ള എലിവേഷൻ. പക്ഷേ, ട്രെൻഡിനും അതീതമായി നിൽക്കാൻ പറ്റിയത് വേണം എന്നായിരുന്നു വീട്ടൂകാരുടെ ആവശ്യം. അങ്ങനെ ബോക്സ് ഡിസൈൻ വന്നു, അതിന് ചില ‘ട്വിസ്റ്റുകൾ’ കൊണ്ടുവന്നതോടെ, എലിവേഷൻ ആരുടെയും ശ്രദ്ധ കവരുന്ന തരത്തിലായി.

so3 ഡൈനിങ് ഏരിയ : മാർബിൾ കൊണ്ടുള്ള സ്റ്റോൺ ടോപ് ആണ് ഉൗണുമേശയ്ക്ക്. ഇൻബിൽറ്റ് അക്വേറിയം ചുമരിൽ കാണാം

മുൻഭാഗത്തു തന്നെ ഇരട്ടിപ്പൊക്കമുള്ള ഒരു ജനലുണ്ട്. രാത്രിക്കാഴ്ചയിൽ ജനലിലൂടെ പ്രകാശം പുറത്തേക്ക് ഒഴുകിയെത്തുമ്പോൾ വീട് ‘‘മാസ്സ് ഫീലിൽ’’ തിളങ്ങിനിൽക്കും.

പ്രവാസികളായ വീട്ടുകാർക്ക് കളിക്കാനും കൂടാനുമൊക്കെ നല്ല മുറ്റം വേണം എന്നത് നിർബന്ധമായിരുന്നു. ഇതനുസരിച്ചാണ് 14 സെന്റിൽ പിറകിലോട്ട് ഇറക്കി ആർക്കിടെക്ട് സോനു വീട് ഡിസൈൻ ചെയ്തത്. മുറ്റത്തു മാത്രമല്ല, വീടിനു പിറകിലും മുറ്റവും അതിൽ ഇരിക്കാെനാരു മണ്ഡപവും സ്വിമ്മിങ് പൂളുമെല്ലാം റെഡി. പിറകുവശത്ത് പാടം ആയതിനാൽ അവിടത്തെ കാറ്റും കാഴ്ചയുമെല്ലാം ആവോളം ആസ്വദിക്കാൻ പറ്റും.

so4 കിച്ചൻ : ബ്രേക്ഫാസ്റ്റ് കൗണ്ടറും െഎലൻഡ് കിച്ചനും ഉള്ള കിച്ചൻ. ലാമിനേറ്റ് ആണ് ഷട്ടറുകൾക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക് ചിമ്മിനി പോലും ലാമിനേറ്റിൽ പൊതിഞ്ഞെടുത്തു സ്റ്റെയർകെയ്സ്: ഡൈനിങ്ങിൽ നിന്നുള്ള ഗോവണിയുടെ കാഴ്ച. ഇടതുവശത്ത് ഫാമിലി ലിവിങ്. ഇവയ്ക്കിടയിൽ പർഗോള ബീമുകൾ സ്വകാര്യത കൊടുക്കുന്നു. മുന്നിൽ ഇന്റീരിയർ കോർട്‍യാർഡ്

പണി തുടങ്ങിയ അവസ്ഥയിലാണ് സോനുവിന്റെ കയ്യിൽ ഇൗ പ്രോജക്ട് വന്നുകൂടിയത്. അതിനനുസരിച്ച് ചില മാറ്റങ്ങൾ വരുത്തേണ്ടിവന്നു. ബന്ധുമിത്രാദികളെയും വിരുന്നുകാരെയും സ്വീകരിക്കാൻ പാകത്തിൽ വിശാലമായ സിറ്റ്ഔട്ട് ആണ് ഇവിടെ. ഒരു 10–12 പേർക്ക് തിണ്ണയിലും മറ്റുമായി ഇരിക്കാം.

വീട്ടുകാരുടെ ഒത്തുചേരലിനായി പല സ്ഥലങ്ങളാണ് ആർക്കിടെക്ട് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഗെസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ലേഡീസ് സിറ്റിങ് എന്നിങ്ങനെ.. രണ്ട് പടി താഴ്ചയിലാണ് ഫാമിലി ലിവിങ്. ഫാമിലി ലിവിങ് സ്പേസിനോട് ചേർന്നാണ് സ്വിമ്മിങ് പൂൾ ക്രമീകരിച്ചത്.

so5 മെസനിൻ ഫ്ലോർ : വീട്ടുകാരന്റെ മാതാപിതാക്കളുടെ മുറിയിൽ സജ്ജീകരിച്ചിരിക്കുന്ന മെസനിൻ ഫ്ലോർ (രണ്ട് നിലകൾക്കിടയ്ക്കുള്ള സ്ഥലം). കുട്ടികൾക്ക് കളിക്കാനും ഉറങ്ങാനുമൊക്കെ ഉദ്ദേശിച്ചാണിവിടം ക്രമീകരിച്ചത് കിടപ്പുമുറി : നാല് കിടപ്പുമുറികളാണ് ഇവിടെയുള്ളത്. നീളൻ ജനലുകൾ വെന്റിലേഷന് സഹായിക്കുന്നു. ഫോൾസ് സീലിങ്ങിൽ ലാമിനേറ്റ്

വീട്ടുകാരന്റെ മാതാപിതാക്കളുടെ മുറിയിൽ ഒരു സവിശേഷത ഉണ്ട്. കൊച്ചുമക്കൾക്ക് അവിടെ ഉറങ്ങാനും കളിക്കാനുമൊക്കെയായി ഒരു മെസനിൻ ഫ്ലോർ (രണ്ടു നിലകൾക്കിടയിലുള്ള സ്ഥലം) ഉണ്ട്. ഇവിടെ മുഴുവനായി ബെഡ് ഇട്ടു. സുരക്ഷയ്ക്കായി ഗ്രില്ലും കൊടുത്തു. നാല് കിടപ്പുമുറികൾ കൂടാതെ ഹോംതിയറ്ററും ഇന്റീരിയറിൽ ഒരുക്കിയിട്ടുണ്ട്.

ക്രീം, ഗ്രേ തുടങ്ങിയ ന്യൂട്രൽ നിറങ്ങളാണ് കൂടുതലെങ്കിലും മാതാപിതാക്കളുടെ മുറിയിൽ നീലയുടെ വിവിധ ഷേഡുകൾ കൊടുത്തിട്ടുണ്ട്.

ജിെഎയിലാണ് ഗേറ്റ്. മുറ്റത്ത് ബാംഗ്ലൂർ സ്റ്റോൺ കൊണ്ടാണ് പേവ്മെന്റ് ചെയ്തിരിക്കുന്നത്. റോഡിൽ നിന്ന് കുറച്ച് പൊങ്ങിയാണ് വീടിരിക്കുന്നത്. അനായാസം കയറാവുന്ന രണ്ട് ലെവലുകളിലാണ് സിറ്റ്ഒൗട്ടിലേക്കുള്ള പടികൾ കൊടുത്തത്. ലാമിനേറ്റും വെനീറും ആണ് സ്റ്റോറേജിന് ഉപയോഗിച്ചത്.

Area: 3900 sqft Owner: റെയ്സ് Location: പട്ടാമ്പി

Design: ഡെൻസ് ആർക്കിെടക്ട്, കൊച്ചി Email: densarchitect@gmail.com